ETV Bharat / state

60.650 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ്‌ അറസ്റ്റില്‍; പിടിയിലായത്‌ രഹസ്യ വിവരത്തെ തുടർന്ന് - Brown Sugar seized

അരക്കിണറിൽ നിന്നും 60.650 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് മദ്ധ്യപ്രദേശിൽ നിന്നും ബ്രൗൺ ഷുഗറുമായി വരുമ്പോഴാണ് മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണി പിടിയിലായത്‌.

arrested with brown sugar  ബ്രൗൺ ഷുഗർ പിടികൂടി  Brown Sugar seized  ബ്രൗൺ ഷുഗറുമായി യുവാവ്‌ അറസ്റ്റില്‍
arrested with brown sugar
author img

By ETV Bharat Kerala Team

Published : Jan 28, 2024, 3:44 PM IST

കോഴിക്കോട്: മീഞ്ചന്തക്ക് സമീപം അരക്കിണറിൽ നിന്നും മാരക ലഹരി മരുന്നായ ബ്രൗൺ ഷുഗർ പിടി കൂടി. വിൽപ്പന നടത്താൻ കൊണ്ടുവന്ന മലപ്പുറം, മൂച്ചിക്കൽ ചെരക്കുന്നത്ത് ഹൗസിൽ സി. രാഗേഷ് (35) നെയാണ് നാർകോട്ടിക് സെൽ അസി. കമ്മീഷണർ
ടി പി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും, മാറാട് പൊലീസും ചേർന്നാണ്‌ പിടികൂടിയത്‌.

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് മദ്ധ്യപ്രദേശിൽ നിന്നും ബ്രൗൺ ഷുഗറുമായിട്ട് വരുമ്പോഴാണ് ഇയാൾ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിലേക്കുള്ള അരക്കിണർ താഴത്തും കണ്ടി ഭഗവതി ക്ഷേത്രം റോഡിൽ വെച്ച് പിടിയിലാവുന്നത്.

ഇയാളിൽ നിന്ന് 60.650 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു. പിടികൂടിയ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷത്തോളം രൂപ വരും. മറ്റ് ജില്ലകളിൽ താമസികുന്നവർ കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും വാടക വീട് എടുത്ത് ലഹരി വിൽപന നടത്തുന്നുണ്ടെന്ന വിവരത്തിൽ അരക്കിണർ, മാത്തോട്ടം, ഭാഗങ്ങളിൽ പൊലീസ് സംഘം ആഴ്‌ചകളായി നിരീക്ഷിച്ച് വരവെയാണ് ഇയാൾ വലയിലായത്.

വാടകക്ക് വീട് കൊടുത്ത ഉടമസ്ഥനോ, അയൽവാസികൾക്കോ ഇയാളെ പറ്റി യാതൊരു അറിവും ഇല്ലായിരുന്നു. ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ തനിച്ചാണ് ഇയാൾ താമസിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ മുൻപ് മദ്ധ്യപ്രദേശിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ബ്രൗൺ ഷുഗർ കൊണ്ടുവന്നിട്ടുണ്ടെന്ന് വിവരം ലഭിച്ചു.

എസ് ഐ എ കെ അജിത്ത്, നാർക്കോട്ടിക്ക് സബ് ഇൻസ്പെക്‌ടർ മനോജ് എടയേടത്ത്, എ എസ് ഐ അബ്‌ദുറഹ്മാൻ കെ , അനീഷ് മൂസേൻവീട്, അഖിലേഷ് കെ, അർജുൻ അജിത്ത്, സരുൺ, ഷിനോജ്, ലതീഷ് , അജിത്ത്, അർജുൻ , മാറാട് സ്റ്റേഷനിലെ എ എസ് ഐ മാരായ രജീഷ്‌ കുമാർ, മാമുകോയ, ഗിരീഷ് കുമാർ, സി പി ഒ രമേശൻ, ധന്യശ്രീ, നിജിലേഷ് എന്നിവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.