ETV Bharat / state

കാസർകോട് ചൂണ്ടയിടുന്നതിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കൊടുങ്ങല്ലൂരിൽ കണ്ടെത്തി - MAN MISSING CASE KASARAGOD - MAN MISSING CASE KASARAGOD

ഓഗസ്റ്റ് 31 ന് കാസർകോട് കീഴൂർ ഹാർബറിൽ നിന്ന് ചൂണ്ടയിടുന്നതിനിടെ കാണതായ മുഹമ്മദ് റിയാസിന്‍റെ മൃതദേഹം കണ്ടെത്തി. തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

DEAD MISSING  YOUNG MAN MISSING WHILE FISHING  ഈശ്വർ മൽപെ  YOUNG MAN MISSING KASARAGOD
From Left Eshwar Malpe, Right Muhammed Riyas (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 6:37 PM IST

കാസർകോട് : ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാണാതായി പത്തു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്മനാട് കല്ലുവളപ്പിലെ മുഹമ്മദ് റിയാസാണ് മരിച്ചത്. തൃശൂരിലെ കൊടുങ്ങല്ലൂരിൽ കടലിൽ നിന്നുമാണ് റിയാസിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 31നാണ് റിയാസിനെ കാണാതായത്. അന്നേ ദിവസം പുലർച്ചെ കീഴൂർ ഹാർബറിൽ മീൻ പിടിക്കാനായി വീട്ടിൽ നിന്നിറങ്ങിയ റിയാസ് 9 മണി കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ബന്ധുക്കളും പരിസരവാസികളും തെരച്ചിൽ ആരംഭിക്കുകയിരുന്നു. കിഴൂർ ഹാർബറിൽ നിന്നും റിയാസിന്‍റെ വാഹനവും ബാഗും ലഭിച്ചിരുന്നു.

തുടർന്ന് റിയാസിനെ കണ്ടെത്താൻ റവന്യു വകുപ്പും പൊലീസും ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും ഫിഷറീസ് വകുപ്പും ഒപ്പം ഇന്ത്യൻ നേവിയും എത്തി. മുങ്ങൽ വിദഗ്‌ധനായ ഈശ്വർ മൽപെയുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്

കോസ്റ്റ് ഗാർഡിന്‍റെ എംആർഎസ്ഇ ബേപ്പൂരിന്‍റെ ഡോർനിയർ വിമാനം ലഭ്യമാക്കി തെരച്ചിൽ നടത്തിയിട്ടും വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ നേവിയുടെ സ്‌കൂബ ഡൈവിങ് ടീമിനെ എത്തിച്ച് തെരച്ചിൽ നടത്തിയത്. ഗൾഫിൽ ജോലി ചെയ്യുന്ന റിയാസ് ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. റിയാസിന്‍റെ ബന്ധുക്കൾ തൃശൂരിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. നാളെ മൃതദേഹം കാസർകോടെത്തിക്കും.

Also Read : വിഷ്‌ണുജിത്ത് എവിടെ?; പാലക്കാട് നിന്നും പോയതെങ്ങോട്ട്, ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് - Vishnujith Appeard In CCTV Camera

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.