ETV Bharat / state

വൃത്തിയാക്കാൻ ഇറങ്ങി: ശാരീരിക അസ്വസ്ഥതയെ തുടർന്ന് കിണറ്റിനുള്ളിൽ അകപ്പെട്ട യുവാവിന് രക്ഷകരായി ഫയർ ഫോഴ്‌സ് - YOUNG MAN RESCUED FROM WELL - YOUNG MAN RESCUED FROM WELL

വൃത്തിയാക്കാനാണ് യുവാവ് കിണറിലിറങ്ങിയത്. എന്നാൽ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചു കയറാനാവാതെ വരികയായിരുന്നു.

MAN STUCK INSIDE WELL IN VAZHOOR  കിണറ്റിനുള്ളിൽ അകപ്പെട്ടു  യുവാവ് കിണറ്റിനുള്ളിൽ കുടുങ്ങി  FIRE FORCE RESCUED MAN FROM WELL
Rescue operation (Source: ETV Bharat reporter)
author img

By ETV Bharat Kerala Team

Published : May 10, 2024, 10:51 PM IST

ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ (Source: ETV Bharat reporter)

കോട്ടയം : കിണറ്റിനുള്ളിൽ അകപ്പെട്ടുപോയ യുവാവിനെ രക്ഷപ്പെടുത്തി. ചാമംപതാൽ സ്വദേശി സാം (25) നെയാണ് രക്ഷപ്പെടുത്തിയത്. വാടകയ്ക്ക് താമസിക്കുന്ന വീടിന് സമീപത്തെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യുവാവ്. വാഴൂർ ചാമംപതാലിലാണ് സംഭവം.

ഇരുപത്തഞ്ച് അടിയിലേറെ ആഴമുള്ള കിണറിലാണ് സാം അകപ്പെട്ടുപോയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സാമിന് പിടിച്ചിറങ്ങിയ കയറുവഴി തിരികെ കയറി വരാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞെത്തിയ സമീപവാസികൾ ഉടൻ തന്നെ പാമ്പാടി ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് ഫയർ ഫോഴ്‌സ്‌ സ്ഥലത്തെത്തി സാമിനെ രക്ഷിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.

Also Read: വീട്ടമ്മ കിണറ്റില്‍ വീണു; രക്ഷകരായി അഗ്‌നിശമന സേന

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.