ETV Bharat / state

കുരിശുമല കയറുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു ; വിവരമറിഞ്ഞെത്തിയ അമ്മയുടെ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു - Young Man Died

കുരിശുമല തീർഥാടനത്തിന്‍റെ ഭാഗമായി മല കയറുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു.

Kurisumala Pilgrimage  Young Man Died  thiruvananthapuram  death
കുരിശുമല കയറുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
author img

By ETV Bharat Kerala Team

Published : Mar 19, 2024, 10:20 AM IST

തിരുവനന്തപുരം : കുരിശുമല തീര്‍ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് രാമവർമ്മൻചിറ സ്വദേശി നിതിൻ ബി വി തെക്കന്‍ കുരിശുമല കയറുന്നതിനിടെ കുഴഞ്ഞു വീണത്. മലയുടെ മുകളില്‍ പന്ത്രണ്ടാമത് കുരിശിനു സമീപത്ത് വച്ചാണ് നിതിനിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ചുമന്ന് താഴെയെത്തിക്കുകയായിരുന്നു.

ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ വാര്‍ത്തയറിഞ്ഞ് നിതിന്‍റെ വീട്ടിലെത്തിയ അമ്മയുടെ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു. വണ്ടിത്തടം പ്രദീപ് ഭവനില്‍ ശാരദ (70) ആണ് മരിച്ചത്. ഇവരുടെ മരണാനന്തര ചടങ്ങുകള്‍ നടന്നു. നിതിന്‍റെ മൃതദേഹം കുഴിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍. തുടര്‍നടപടികള്‍ക്ക് ശേഷം ഇന്ന് (19-03-2024) മരണാനന്തര ചടങ്ങുകള്‍ നടക്കും. ഭാര്യ രാജലക്ഷ്‌മി.

ALSO READ : കടം വാങ്ങിയ പണവും സ്വർണവും തിരികെ നൽകിയില്ല : മനംനൊന്ത് തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.