ETV Bharat / state

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് എക്‌സൈസിന്‍റെ പിടിയിൽ - Cannabis Plant Case Arrest - CANNABIS PLANT CASE ARREST

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. വെച്ചൂർ സ്വദേശി പി.ബിപിനാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി  YOUNG MAN CULTIVATED GANJA  വൈക്കത്ത് കഞ്ചാവ് തൈ പിടികൂടി  GANJA CULTIVATED IN HOUSE
Excise Officials Inspecting Cannabis Plants (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 26, 2024, 5:46 PM IST

ജി. കൃഷ്‌ണകുമാര്‍ ഇടിവി ഭാരതിനോട് (ETV Bharat)

കോട്ടയം: വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി പി.ബിപിനാണ് (27) അറസ്റ്റിലായത്. വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ജി.കൃഷ്‌ണകുമാറും സംഘവും ഇന്നലെയാണ് ഇയാളെ പിടികൂടിയത്.

പരിശോധനയിൽ ബിബിന്‍റെ വീട്ടുമുറ്റത്ത് നിന്നും നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി. 64 സെന്‍റീമീറ്റർ മുതൽ 90 സെന്‍റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടിയിലായത്.

ഈ പ്രദേശത്ത് കഞ്ചാവും മയക്കുമരുന്നുകളും കൂടുതലായി ഉപയോഗിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് അന്വേഷണം വ്യാപകമാകുമെന്നും എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ ജി.കൃഷ്‌ണകുമാർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read : യുവതിയെ കാറിൽ പിടിച്ചുകയറ്റി ബലമായി കഞ്ചാവ് വലിപ്പിച്ച് അപമാനിച്ചു; കൊടും ക്രിമിനൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ - Forcing Woman To Use Ganja

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.