ETV Bharat / state

എസ്ഐയുടെ പേഴ്‌സ് മോഷ്‌ടിച്ചു; യുവാവ് പിടിയില്‍ - man arrested for stealing si purse - MAN ARRESTED FOR STEALING SI PURSE

ക്രൈംബ്രാഞ്ച് എസ്ഐ പി.വിനോദ് കുമാറിൻ്റെ സ്‌കൂട്ടറിൽ നിന്ന് പണവും രേഖകളും അടങ്ങിയ പേഴ്‌സാണ് പ്രതി മോഷ്‌ടിച്ചത്.

എസ് ഐയുടെ പേഴ്‌സ് മോഷ്‌ടിച്ചു  SI PURSE WAS STOLEN IN KOZHIKODE  പേഴ്‌സ് മോഷ്‌ടിച്ച പ്രതി പിടിയിൽ  PURSE THEFT IN KOZHIKODE
Muhammad Faizal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 5:24 PM IST

കോഴിക്കോട് : എസ്ഐയുടെ പേഴ്‌സ് മോഷ്‌ടിച്ച കള്ളൻ അറസ്റ്റിൽ. ഒളവണ്ണ കൊപ്ര കള്ളി കളത്തിൽ മുഹമ്മദ് ഫൈസൽ ആണ് പിടിയിലായത്. രാമനാട്ടുകര എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന ക്രൈംബ്രാഞ്ച് എസ്ഐ പി.വിനോദ് കുമാറിൻ്റെ സ്‌കൂട്ടറിൽ നിന്നാണ് പട്ടാപ്പകൽ പണവും രേഖകളും അടങ്ങിയ പേഴ്‌സ് മോഷ്‌ടിച്ചത്.

മോഷണം നടന്ന വിവരം മനസിലായതോടെ എസ്ഐ പി.വിനോദ് കുമാർ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നും മോഷണം നടത്തിയ ആളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു.

തുടർന്ന് ഫറോക്ക് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: നെയ്യാറ്റിൻകരയിൽ ഹൃദ്രോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.