പത്തനംതിട്ട : പോസ്‌റ്റോഫിസുകളുടെ പ്രാധാന്യം കുറയുന്ന ഈ കാലത്തും നിരവധി അഭിമാന നേട്ടങ്ങൾ കൊയ്‌ത് സജീവ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് നാരങ്ങാനം നോർത്ത് പോസ്‌റ്റോഫിസ്. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മികവ് പുലർത്തുന്ന ഈ പോസ്‌റ്റോഫിസിനെ സർക്കിള്‍ എക്‌സലൻസി അവാർഡ് ഉള്‍പ്പെടെ നിരവധി നേട്ടങ്ങളാണ് ഇതിനോടകം തേടി വന്നിരിക്കുന്നത്.
തപാൽ വകുപ്പ് നടപ്പാക്കുന്ന വിഷുകൈനീട്ടം പദ്ധതി, ശബരിമല പ്രസാദ വിതരണം, ഗംഗാ ജലവിതരണം, വയനാട് പുനർജ്ജനിയിലെ കർക്കിടക വാവ് ബലിതർപ്പണം തുടങ്ങി എല്ലാ പദ്ധതികളിലും നാരങ്ങാനം പോസ്‌റ്റോഫിസിൻ്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. കൂടാതെ പാൻ കാർഡില്ലാത്തവർക്ക് ഇ-പാൻ എടുത്ത് നൽകൽ, പരമാവധി കർഷകരെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ ഉൾപ്പെടുത്തി സഹായം ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളും നാരങ്ങാനം നോർത്ത് പോസ്‌റ്റോഫിസ് ഉറപ്പു വരുത്തുന്നുണ്ട്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇവിടെ ആധാർ കാർഡ് എടുത്ത് നൽകുന്നുണ്ട്. കഴിഞ്ഞ ഒരു വർഷമായി പത്തനംതിട്ട വള്ളിക്കോട് സ്വദേശിനി പാർവ്വതിയാണ് ഇവിടെ പോസ്‌റ്റ് മാസ്‌റ്റർ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമീപ പോസ്‌റ്റോഫിസ് പരിധിയിലുള്ളവർ പോലും വിവിധ സേവനങ്ങൾക്കായി ആശ്രയിക്കുന്ന നാരങ്ങാനം നോർത്ത് പോസ്‌റ്റോഫിസിനെ നേട്ടങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിക്കുന്നതിൽ ഏറ്റവും സുപ്രധാന പങ്കു വഹിക്കുന്നയാളാണ് അസിസ്‌റ്റൻ്റ് പോസ്‌റ്റ് മാസ്‌റ്റർ സുരേഷ് കുമാർ. റാന്നി സ്വദേശിയായ സുരേഷ് മൂന്ന് പതിറ്റാണ്ടോളം വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രാദേശിക ലേഖകനായി ജോലി ചെയ്‌തയാളാണ്.
നാരങ്ങാനം പഞ്ചായത്തിലെ 5 വയസിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും ആധാർ കാർഡ് എടുത്ത് നൽകുന്ന കംപ്ലീറ്റ് ചൈൽഡ് ആധാർ പ്രോഗ്രാം എന്ന പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന സുരേഷ് കുമാർ ഇതിനോടകം 1500 ൽ അധികം കുട്ടികൾക്ക് ആധാർ കാർഡുകൾ എടുത്ത് നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് പരമാവധി സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നാരങ്ങാനം നോർത്ത് പോസ്‌റ്റോഫിസ് പ്രവർത്തിച്ചു വരുന്നത്.
Also Read:'സ്വർഗത്തിൽ എത്തിയ അവസ്ഥ'; കേരളം ബമ്പർ വിജയിയെ തേടുമ്പോൾ സന്തോഷത്തിലാറാടി നാഗരാജ്