ETV Bharat / state

അടിമാലിയില്‍ മരം കടപുഴകി വീണ് അപകടം; തോട്ടം തൊഴിലാളി മരിച്ചു - Women Dies After Tree Falls On Her - WOMEN DIES AFTER TREE FALLS ON HER

ഏലത്തോട്ടത്തിലെ ജോലിക്കിടെ ശാന്തയുടെ ദേഹത്താണ് മരം വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൊഴിലാളിയുടെ മുകളില്‍ മരം വീണ് മരണം  ഇടുക്കിയില്‍ മരം വീണ് അപകടം  WOMEN DIES IN IDUKKI  TREE FALLS ON A WOMEN IN IDUKKI
ഇടുക്കിയില്‍ മരം വീണ് തോട്ടം തൊഴിലാളി മരിച്ചു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 14, 2024, 6:26 AM IST

ഇടുക്കി : അടിമാലി പീച്ചാട് മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം എളംബ്ലാശേരി സ്വദേശി ശാന്തയാണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ ശാന്തയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.

ഇന്നലെ (ജൂലൈ 13) ഉച്ചയ്‌ക്ക് ശേഷമായിരുന്നു അപകടം നടന്നത്. തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മരം ഒടിഞ്ഞ് വീഴുകയായിരുന്നു. ഓടി മാറാൻ കഴിയാതെ വന്ന ശാന്ത മരത്തിനടിയിൽപ്പെട്ടു.

പരിക്കേറ്റ ശാന്തയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

Also Read: കൈമ്പാലത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.