ETV Bharat / state

സ്ത്രീകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍; കര്‍ശന നിലപാട് സ്വീകരിക്കുമെന്ന്‌ വനിത കമ്മിഷന്‍ - Defamation Of Women - DEFAMATION OF WOMEN

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് സംബന്ധിച്ച പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന്‌ വനിത കമ്മിഷന്‍.

DEFAMATION THROUGH SOCIAL MEDIA  KERALA WOMENS COMMISSION  കേരള വനിത കമ്മിഷന്‍  സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപം
WOMENS COMMISSION (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 15, 2024, 5:19 PM IST

കാസർകോട്: സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നത് വര്‍ധിച്ചു വരുകയാണെന്നും ഇത്തരം പരാതികളില്‍ കര്‍ശന നിലപാട് സ്വീകരിക്കുമെന്നും
വനിത കമ്മിഷന്‍. തെരഞ്ഞെടുക്കപ്പെട്ട വനിത ജനപ്രതിനിധികളെയടക്കം സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് സംബന്ധിച്ച പരാതികള്‍ കമ്മിഷന് മുന്‍പാകെ എത്തുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ നടത്തിയ അദാലത്തില്‍ ഇത്തരത്തിലുള്ള രണ്ടു പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.

കലാലയങ്ങളിലും സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്യാമ്പെയ്‌നുകളിലും തദ്ദേശ സ്ഥാപനതലത്തിലെ ജാഗ്രത സമിതികളിലും ഗാര്‍ഹിക പീഡന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ സംബന്ധിച്ച അവബോധ ക്ലാസുകള്‍ നടത്താറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തികരമായ പ്രചാരണങ്ങളെ നിയമപരമായി നേരിടുന്നതിനുള്ള ബോധവല്‍ക്കരണം സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി നിരവധി ബോധവത്ക്കരണ പരിപാടികള്‍ വനിത കമ്മിഷന്‍ നടത്തി കഴിഞ്ഞു. ഇത്തരം ബോധവത്ക്കരണ പരിപാടികള്‍ തുടരുമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

ALSO READ: സ്‌ത്രീകൾക്കെതിരായ അതിക്രമം, പാർട്ടി പ്രവർത്തകർ ഉൾപ്പെട്ട കേസുകൾ; സഭയിൽ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.