ETV Bharat / state

'റോഡ് ഷോയിൽ ആവേശം വേണ്ട, അച്ചടക്കം വേണം': പാനൂരിൽ വനിത ലീഗിന് ഷാഫി പറമ്പലിൻ്റെ റോഡ് ഷോയിൽ വിലക്ക്; ശബ്‌ദ സന്ദേശം പുറത്ത് - WOMANS LEAGUE BANNED FROM ROAD SHOW - WOMANS LEAGUE BANNED FROM ROAD SHOW

റോഡ് ഷോയിൽ ആവേശം വേണ്ട, അച്ചടക്കം വേണം, അഭിവാദ്യം അർപ്പിച്ചാൽ മതിയെന്നുമാണ് ശബ്‌ദ സന്ദേശം. വടകരയിലെ വിജയാഹ്ലാദത്തിൽ വനിത ലീഗ് പ്രവർത്തകർ നൃത്തം ചെയ്‌തതിനെ തുടർന്നാണ് നിർദേശം നൽകിയത്.

വനിത ലീഗിന് റോഡ് ഷോയിൽ വിലക്ക്  ഷാഫി പറമ്പലിൽ റോഡ് ഷോ  SHAFI PARAMBIL ROAD SHOW IN PANOOR  WOMANS LEAGUE BANNED FROM SHAFI PARAMBIL ROAD SHOW
Representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 7, 2024, 2:10 PM IST

കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറിയുടെ ശബ്‌ദ സന്ദേശം (ETV Bharat)

കണ്ണൂർ : പാനൂരിൽ നടക്കാനിരിക്കുന്ന റോഡ് ഷോയിലും പ്രകടനത്തിലും വനിത ലീഗ് പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയുള്ള ഓഡിയോ സന്ദേശം പുറത്ത്. വടകര ലോക്‌സഭ മണ്ഡലത്തിൽ വിജയിച്ച ഷാഫി പറമ്പിലിന്‍റെ വിജയാഹ്ലാദത്തിന്‍റെ ഭാഗമായി വടകരയിൽ നടന്ന റാലിയിൽ വനിത ലീഗ് പ്രവർത്തകർ നൃത്തം ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ആണ് പാനൂരിൽ വിലക്കേർപ്പെടുത്തിയത്.

കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിൻ്റെതാണ് ശബ്‌ദ സന്ദേശം. റോഡ് ഷോയിൽ അച്ചടക്കം വേണമെന്നാണ് നിർദേശം. ആവേശ തിമിർപ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നാണ് ശബ്‌ദ സന്ദേശം. വനിത ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മതിയെന്നും ശബ്‌ദ സന്ദേശത്തിൽ പറയുന്നു.

Also Read: വടകരയില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ ശ്രമമുണ്ടായി, വിജയം അതിനേറ്റ തിരിച്ചടി : ഷാഫി പറമ്പില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.