ETV Bharat / state

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്, പ്രതി കസറ്റഡിയില്‍ - Woman Stabbed To Death - WOMAN STABBED TO DEATH

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മനോജ് സെബാസ്റ്റ്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

HUSBAND STABBED HIS WIFE TO DEATH  ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു  THIRUVANANTHAPURAM MURDERS  യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
മനോജ് സെബാസ്റ്റ്യന്‍, രാജി (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 8:59 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര അമ്പൂരിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്. മായം സ്വദേശി രാജിയാണ് (33) മരിച്ചത്. ഭര്‍ത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാർ ഡാം പൊലീസ് കസ്‌റ്റഡിയിലെടുത്തു.

കുടുംബ കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്ന് (ജൂണ്‍ 19) വൈകിട്ടാണ് സംഭവം. മായത്തെ ഗവൺമെന്‍റ് ആശുപത്രിയിൽ നിന്ന് രാജി മരുന്നു വാങ്ങി മടങ്ങവേ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും രോഷാകുലനായ സെബാസ്റ്റ്യന്‍ കത്തിയെടുത്ത് രാജിയെ കുത്തുകയുമായിരുന്നു. ആക്രമണത്തില്‍ രാജിയുടെ മുഖത്തും നെഞ്ചിലും പരിക്കേറ്റു.

ആക്രമണത്തിന് പിന്നാലെ രാജി അബോധാവസ്ഥയിൽ ആയപ്പോഴേക്കും മനോജ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഗുരുതരമായി പരിക്കേറ്റ രാജിയെ നാട്ടുകാർ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി.

തിരുവനന്തപുരത്തെ ബാറിലെ ജീവനക്കാരനാണ് മനോജ്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ മാസങ്ങളായി കുടുംബ വഴക്കിനെ തുടർന്ന് ഇരുവരും മാറി താമസിക്കുകയായിരുന്നു. രാജി മാതാപിതാക്കൾക്കൊപ്പവും മനോജ് ഒറ്റയ്‌ക്കുമാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.

സംഭവത്തിന് പിന്നാലെ നെയ്യാർ ഡാം പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തു. മര്‍ദനത്തില്‍ മനോജിനും കൈയ്‌ക്ക് പരിക്കേറ്റിട്ടുണ്ട്. കൈക്ക് പരിക്കേറ്റ മനോജിനെ പൊലീസ് ചികിത്സയ്ക്ക് വിധേയനാക്കി. ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Also Read: കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; അഞ്ചുപേർ പൊലീസ് പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.