ETV Bharat / state

108 ആംബുലൻസിൽ അതിഥിത്തൊഴിലാളിക്ക് സുഖപ്രസവം- വീഡിയോ - BABY BORN IN AMBULANCE - BABY BORN IN AMBULANCE

ജാർഖണ്ഡ് സ്വദേശിയായ പന്നിയാർ എസ്റ്റേറ്റിലെ അതിഥിത്തൊഴിലാളിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

LATEST MALAYALAM NEWS  IDUKKI NEWS  ആംബുലൻസിൽ പ്രസവം  ഇടുക്കി
From left Sreekumar (ambulance driver), Dr. Athulya, Mahiba (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 8:14 PM IST

മെഡിക്കൽ ഓഫിസർ ഡോ അതുല്യ ഇടിവി ഭാരതിനോട് (ETV Bharat)

ഇടുക്കി: പന്നിയാർ എസ്‌റ്റേറ്റിലെ അതിഥിത്തൊഴിലാളിക്ക് 108 ആംബുലൻസിൽ സുഖപ്രസവം. ജാർഖണ്ഡ് സ്വദേശിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയേയും കുഞ്ഞിനേയും നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് യുവതിയെ പ്രസവ വേദനയെത്തുടർന്ന് പന്നിയാർ എസ്‌റ്റേറ്റിലെ ആംബുലൻസിൽ ശാന്തൻപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

എത്രയും പെട്ടെന്ന് പ്രസവ ചികിത്സ നൽകേണ്ട സാഹചര്യമായതിനാൽ ശാന്തൻപാറ മെഡിക്കൽ ഓഫിസർ ഡോ അതുല്യയുടെ നേതൃത്വത്തിൽ 108 ആംബുലൻസിൽ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ കളിപ്പാറ പിന്നിട്ടതോടെ യുവതി ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു.

മെഡിക്കൽ ഓഫിസർ അതുല്യ രവീന്ദ്രൻ, നഴ്‌സ് ലിൻ്റു, പന്നിയാർ ഹോസ്‌പിറ്റൽ ജീവനക്കാരി മഹിബ, ആംബുലൻസ് ഡ്രൈവർ ശ്രീകുമാർ എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് യുവതി ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് അമ്മയെയും കുഞ്ഞിനെയും നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായി നഴ്‌സ്‌ ; ദേശീയപാതയിൽ 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.