ETV Bharat / state

യാത്രയ്‌ക്കിടെ പ്രസവവേദന; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി കുഞ്ഞിന് ജീവന്‍ നല്‍കി - WOMAN GAVE BIRTH IN KSRTC - WOMAN GAVE BIRTH IN KSRTC

തൃശൂരിൽ നിന്നും തൊട്ടിപ്പാലത്തേക്ക് പോകുന്ന ബസിലാണ് സംഭവം. ഭർത്താവുമൊത്ത് കെഎസ്ആർടിസിയിൽ സഞ്ചരിക്കുന്നതിന് ഇടയിലാണ് യുവതിയ്‌ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.

WOMAN GAVE BIRTH IN BUS JOURNEY  WOMAN DELIVERY IN KSRTC  യാത്രയ്‌ക്കിടെ പ്രസവിച്ചു  കെഎസ്ആർടിസി ബസിൽ പ്രസവിച്ചു
Medical team providing treatment to woman and baby (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 7:49 PM IST

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു (ETV Bharat)

തൃശൂർ: പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനി 27 വയസുള്ള യുവതിയാണ് പ്രസവിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.

തൃശൂരിൽ നിന്നും തൊട്ടിപ്പാലം വരെ പോകുന്ന കെഎസ്ആർടിസി ബസിലാണ് യുവതിയും ഭർത്താവും സഞ്ചരിച്ചിരുന്നത്. ബസ് പേരാമംഗലം പിന്നിട്ടതോടെ യുവതിക്ക് കടുത്ത പ്രസവവേദന വരികയായിരുന്നു. ഇതോടെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് എത്തിക്കുകയായിരുന്നു. ഈ സമയത്തിനുള്ളിൽ തന്നെ പ്രസവത്തിന്‍റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നു.

ഉടൻ ആശുപത്രിയിലെ ഡോക്‌ടർമാരും നേഴ്‌സുമാരും ചേർന്ന് യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബസിനുള്ളിൽ വെച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഉടൻ അമ്മയെയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്‌ക്കും പെൺകുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസ് ജീവനക്കാരുടെയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് ബസിൽ ആണെങ്കിലും യുവതിയുടെ പ്രസവത്തിന് വഴിയൊരുക്കിയത്.

Also Read: മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഉപദ്രവം; കെഎസ്ആർടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ 46കാരനെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ച് യുവതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.