ETV Bharat / state

കാണാതായ 24കാരി ഇടുക്കി ജലാശയത്തിൽ മരിച്ച നിലയിൽ - woman found dead in water body

യുവതിയെ കാണാതായതിനെ തുടർന്ന് വീട്ടുകർ നൽകിയ പരാതിയിലാണ് പൊലീസിന്‍റെ സഹായത്തോടെ ടവർ ലൊക്കേഷന മനസിലാക്കി ബന്ധുക്കൾ ജലാശയത്തിനരികിൽ തെരച്ചിൽ നടത്തിയത്

MISSING WOMAN FOUND DEAD  WOMAN FOUND DEAD IN IDUKKI  WOMAN FOUND DEAD IN WATER BODY  WOMAN SUICIDE IDUKKI
Missing 24 year Old Woman Found Dead In Idukki Water Body
author img

By ETV Bharat Kerala Team

Published : Apr 1, 2024, 4:20 PM IST

ഇടുക്കി : ബന്ധുവീട്ടിൽ നിന്ന് കാണാതായ ഇരുപത്തിനാലുകാരിയെ ഇടുക്കി ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുംകണ്ടം കോമ്പയാർ സ്വദേശി മുരുകന്‍റെ മകൾ 24 വയസുകാരിയായ അഞ്ജലിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്‌ച വൈകിട്ട് പാമ്പാടും പാറയിലുള്ള മുത്തശ്ശിയുടെ വീട്ടിൽ നിന്നാണ് അഞ്ജലിയെ കാണാതായത്. കോമ്പയാറിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജലി മുത്തശ്ശിയുടെ വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും അഞ്‌ജലിയെ കാണാതായതോടെ രക്ഷിതാക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെൺകുട്ടി അവസാനമെത്തിയത് അഞ്ചുരുളി പരിധിയിലാണെന്ന് കണ്ടെത്തി. ഉടനെ ബന്ധുക്കളെത്തി ജലാശയത്തിൽ ടണലിന് സമീപത്ത് പരിശോധിക്കുന്നതിനിടെ അഞ്ജലിയുടെ ബാഗും ഫോണും ലഭിച്ചു. ഇതോടെയാണ് വെള്ളത്തിൽ വീണിരിക്കാമെന്ന സംശയത്തിൽ നാട്ടുകാരുടെ സഹായത്തോടെ തെരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വീട്ടുകാർക്കൊപ്പം തമിഴ്‌നാട്ടിൽ പോയി തിരികെ വന്ന ശേഷമാണ് അഞ്ജലിയെ കാണാതായത്. പെൺകുട്ടി ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. അടുത്തിടെ ഒരു ബന്ധുവുമായി അഞ്ജലിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

Also read : ജസ്‌ന തിരോധാന കേസ്; വിശദീകരണം സമർപ്പിക്കാൻ സമയം വേണമെന്ന് സിബിഐ - Jesna Missing Case

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.