ETV Bharat / state

ചേങ്കോട്ടുകോണത്ത് സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച 46കാരി മരിച്ചു

പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു ആണ് ചേങ്കോട്ടുകോണം സ്വദേശിനിയായ ജി സരിതയെ പെട്രോളൊഴിച്ച് കത്തിച്ചത്

young man poured petrol on woman  accused jumped into the well  യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു  ചേങ്കോട്ടുകോണം
young man poured petrol on woman
author img

By ETV Bharat Kerala Team

Published : Mar 5, 2024, 10:39 AM IST

തിരുവനന്തപുരം : ചേങ്കോട്ടുകോണത്ത് 50 കാരന്‍ പെട്രോളൊഴിച്ച് കത്തിച്ച 46കാരി മരിച്ചു . ചേങ്കോട്ടുകോണം സ്വദേശിനി ജി സരിതയാണ്, ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സുഹൃത്തും പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയുമായ ബിനുവിനും (50) ഗുരുതരമായി പൊള്ളലേറ്റിരുന്നു.

തിങ്കളാഴ്‌ച രാത്രി 9 മണിക്കായിരുന്നു സംഭവം. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. കന്നാസിൽ 5 ലിറ്റർ പെട്രോളുമായാണ് ഇയാൾ എത്തിയത്.

കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തേക്കും തീ പടർന്നു. തുടർന്ന് ബിനു വീടിന് പിന്നിലെ കിണറ്റിലേക്ക് എടുത്തുചാടി. യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഇവരെ മെഡിക്കൽ കോളജിലെത്തിച്ചു. ആക്രമണത്തിൽ സരിതയ്ക്ക്‌ 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. ഇയാൾക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ സ്‌കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.