ETV Bharat / state

വീണ്ടും പടയപ്പ; മൂന്നാറിലെത്തി കൃഷി നശിപ്പിച്ചു, പൊറുതിമുട്ടി തൊഴിലാളികള്‍

author img

By ETV Bharat Kerala Team

Published : Feb 9, 2024, 12:08 PM IST

ദിവസങ്ങളായി പടയപ്പ മൂന്നാര്‍ തെന്മല ഭാഗത്ത്. നേരത്തെ ഗുണ്ടുമല എസ്റ്റേറ്റില്‍ എത്തിയ കൊമ്പന്‍ ഷെഡ് തകര്‍ത്തു.

Wild tusker Padayappa Munnar  Padayappa attack in Munnar  മൂന്നാറില്‍ പടയപ്പ  ഇടുക്കി കാട്ടാന ആക്രമണം  ഇടുക്കി
wild-tusker-padayappa-munnar

മൂന്നാര്‍ തെന്മല ഭാഗത്ത് പടയപ്പ

ഇടുക്കി : കാട്ടാന ആക്രമണത്തില്‍ പൊറുതിമുട്ടി മൂന്നാറിലെ തോട്ടം മേഖല. മൂന്നാര്‍ തെന്മല എസ്റ്റേറ്റ് ഫാക്‌ടറി ഡിവിഷനിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് കാട്ടുകൊമ്പന്‍ പടയപ്പയെത്തിയത് (Wild tusker Padayappa Munnar). കാട്ടാന പ്രദേശത്ത് കൃഷിനാശം വരുത്തി (Wild tusker Padayappa attack in Munnar). കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടയപ്പ ഈ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്.

പ്രദേശത്തെത്തിയ കാട്ടാന കൃഷി നശിപ്പിച്ചതോടെ പ്രദേശവാസികള്‍ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നീട് വനം വകുപ്പ് ജീവനക്കാരെത്തി പടയപ്പയെ ജനവാസ മേഖലയില്‍ നിന്ന് തുരത്തുകയും ചെയ്‌തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പടയപ്പ ഈ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് ഗുണ്ടുമല എസ്റ്റേറ്റില്‍ എത്തിയ പടയപ്പ ഒരു ഷെഡ് തകര്‍ക്കുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്‌തിരുന്നു. ശാന്ത സ്വഭാവക്കാരനായിരുന്ന പടയപ്പ സമീപ കാലത്തായി ആക്രമണ വാസന പ്രകടിപ്പിക്കുന്നത് എസ്റ്റേറ്റ് തൊഴിലാളികളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കാട്ടാന ആക്രമണം കൂടാതെ പുലിയും കടുവയും കാട്ടുപോത്തുമെല്ലാം ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. കഴിഞ്ഞ മാസം നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇക്കോ പോയിന്‍റിലെ കടകള്‍ക്കു നേരെയും പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു.

മൂന്നാറിലെ ജനവാസ മേഖലയിലും പടയപ്പ വന്‍തോതിലുള്ള നാശനഷ്‌ടം വരുത്തിയിരുന്നു. മൂന്നാര്‍ ഇക്കോ പോയിന്‍റില്‍ ജനുവരി 24ന് രാവിലെ 8 മണിയോടെയായിരുന്നു കാട്ടാനയെത്തിയത്. ഇവിടുണ്ടായിരുന്ന രണ്ട് കടകള്‍ തകര്‍ത്ത് പൈനാപ്പിളടക്കം ഭക്ഷിച്ചിരുന്നു. ആനയെത്തിയ സമയം റോഡില്‍ വാഹനങ്ങളോ ആളുകളോ ഉണ്ടായിരുന്നില്ല.

സാധാരണ പകല്‍ സമയങ്ങളില്‍ വിനോദ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടുന്ന പ്രദേശമാണ് ഇക്കോ പോയിന്‍റ്. ഇവിടെ ധാരാളം വഴിയോര വില്‍പ്പന ശാലകളുമുണ്ട്. നേരത്തെ മൂന്നാര്‍ പെരിയവാര പുതുക്കാട് ഡിവിഷനില്‍ പടയപ്പയെത്തി കൃഷിനാശം വരുത്തിയിരുന്നു. പെരിയാവാര എസ്റ്റേറ്റില്‍ എത്തിയ പടയപ്പ റേഷന്‍കടക്ക് നേരെ ആക്രമണം നടത്തുകയും മൂന്ന് ചാക്ക് അരി ഭക്ഷിക്കുകയും ചെയ്യുകയുണ്ടായി.

രണ്ട് മാസം മുൻപ് മൂന്നാര്‍ ദേവികുളത്തും കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങിയിരുന്നു. ദേവികുളത്തെ ഡിഎഫ്ഒ ക്വാട്ടേഴ്‌സിനും ഡിഎഫ്ഒ ബംഗ്ലാവിനും സമീപത്തുകൂടിയായിരുന്നു കാട്ടുകൊമ്പന്‍റെ യാത്ര. ദേശീയപാത മുറിച്ച് കടന്ന കാട്ടാന പ്രദേശത്ത് നാശനഷ്‌ടങ്ങൾ ഒന്നും വരുത്തിയിരുന്നില്ല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ മൂന്നാറിന്‍റെ ജനവാസ മേഖലകളില്‍ പതിവ് സാന്നിധ്യമായിട്ടുണ്ട്. തീറ്റതേടി അലയുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം പ്രദേശത്ത് ശക്തമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.