ഇടുക്കി : ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ ഗവ സ്‌കൂൾ പരിസരത്ത് നിർത്തിയിട്ടുരുന്ന ടാക്‌സി കാർ ആന തകർത്തു. ഞാറോട്ടി പറമ്പിൽ എൻ കെ മണിയുടെ വാഹനമാണ് കാട്ടാന തകർത്തത്.
ഇന്നലെ (ജൂലൈ 16) രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂളിന്‍റെ ഗേറ്റ് തകർത്താണ് ആന അകത്ത് കടന്ന് വാഹനം തകർത്തത്. വാഹനം പൂർണമായും കുത്തിനശിപ്പിച്ച നിലയിലാണ്.
സംസ്ഥാനത്തെ കാട്ടനാകളുടെ എണ്ണത്തില്‍ 7 ശതമാനം കുറവെന്ന് വനംവകുപ്പ് മന്ത്രി: കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ നടത്തിയ ആന സെന്‍സസില്‍ സംസ്ഥാനത്തെ വനങ്ങളില്‍ 1793 മുതല്‍ 1795 വരെ ആനകളുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ഒരു ചതുരശ്ര കിലോമീറ്ററില്‍ ആനകളുടെ സാന്ദ്രത 0.8 ശതമാനമാണ്.
2021 ലെ സെന്‍സസില്‍ 1920 കാട്ടാനകളാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു കണ്ടെത്തിയിരുന്നത്. 2021 ല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ ആനകളുടെ സാന്ദ്രത 0.20 ആയിരുന്നു. ദേശീയോദ്യാനങ്ങളെ മേഖലകളായി തിരിച്ചും ആനകളുടെ വിസര്‍ജ്യം നിരീക്ഷിച്ചും നടത്തിയ സെന്‍സസില്‍ പെരിയാര്‍ ബ്ലോക്ക് ഒഴികെയുള്ള ദേശീയോദ്യാനങ്ങളില്‍ ആനയുടെ എണ്ണത്തില്‍ നല്ല വ്യത്യാസമുണ്ടെന്ന് മന്ത്രി പറഞ്ഞു.
2024 ല്‍ വയനാട്ടില്‍ 178, പെരിയാറില്‍ 813, നിലമ്പൂരില്‍ 198, ആനമുടിയില്‍ 615 ആനകളെയുമാണ് സെന്‍സസില്‍ കണ്ടെത്തിയത്. 2023 ല്‍ വയനാട്ടില്‍ 249, പെരയാറില്‍ 811, നിലമ്പൂര്‍ 171, ആനമുടി 696 ആനകളെയുമായിരുന്നു കണ്ടെത്തിയത്. ആനകളുടെ എണ്ണത്തില്‍ 7 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാല്‍ ഗണ്യമായ കുറവുണ്ടായതായി പറയാനാവില്ലെന്ന് വനം മന്ത്രി സെന്‍സസ് പ്രകാശനം ചെയ്‌ത ശേഷം പറഞ്ഞു.
Also Read: നാടിനെ മുൾമുനയിൽ നിർത്തി മുറിവാലൻ കൊമ്പൻ; ജാഗ്രത പാലിക്കാൻ വനംവകുപ്പ്