ETV Bharat / state

കാട്ടുപന്നികള്‍ കൂട്ടത്തോടെ പാഞ്ഞെത്തി; സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു, യുവതിക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. റോഡിലെത്തിയ കാട്ടുപന്നി കൂട്ടം സ്‌കൂട്ടറില്‍ ഇടിച്ചു. സംഭവം ഇടുക്കിയിലെ ബൈസന്‍വാലിയില്‍.

author img

By ETV Bharat Kerala Team

Published : Feb 28, 2024, 7:29 PM IST

Wild Pig Attack  Wild Pig Attack In Idukki  കാട്ടുപന്നി ആക്രമണം ഇടുക്കി  പന്നി ആക്രമണത്തില്‍ പരിക്ക്  വാഹനാപകടം ഇടുക്കി
Woman Injured In Wild Pig Attack In Idukki

ഇടുക്കി: ആനച്ചാലില്‍ കാട്ടുപന്നി ഇടിച്ചിട്ട സ്‌കൂട്ടര്‍ യാത്രികയ്‌ക്ക് പരിക്ക്. ആനച്ചാല്‍ സ്വദേശിനി ധന്യയ്‌ക്കാണ് പരിക്കേറ്റത്. ഇന്ന് (ഫെബ്രുവരി 28) രാവിലെ ബൈസന്‍വാലിയിലെ ടി ഫാക്‌ടറിക്ക് സമീപത്താണ് സംഭവം.

സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഒരുക്കൂട്ടം പന്നികള്‍ റോഡ് മുറിച്ച് കടക്കാനെത്തിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇവ സ്‌കൂട്ടിറില്‍ ഇടിച്ചു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിയുകയായിരുന്നു. വീഴ്‌ചയില്‍ കൈകാലുകള്‍ക്ക് പരിക്കേറ്റ യുവതിയെ ആനച്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10ലധികം പന്നികളാണ് കൂട്ടത്തോടെ റോഡിലെത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.