ETV Bharat / state

പൂപ്പാറ ടൗണിലിറങ്ങി പരിഭ്രാന്തി പടര്‍ത്തി മുറിവാലൻ കൊമ്പൻ; മേഖലയിലെ ആർആർടിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം - MURIVALAN KOMBAN AT POOPPARA

author img

By ETV Bharat Kerala Team

Published : Aug 2, 2024, 3:29 PM IST

ഇന്ന് (ഓഗസ്റ്റ് 02) രാവിലെ പൂപ്പാറ ടൗണിന് സമീപം എത്തിയ മുറിവാലൻ കൊമ്പൻ ഏറെനേരം ആളുകളില്‍ പരിഭ്രാന്തി പടര്‍ത്തി. നാട്ടുകാർ കൂകിവിളിച്ചതിനെ തുടർന്ന് ആന പിന്മാറി.

പൂപ്പാറ ടൗണില്‍ കാട്ടാന ഇറങ്ങി  ELEPHANT ATTACK IDUKKI  മുറിവാലൻ കൊമ്പൻ  ELEPHANT SPREAD PANIC AMONG PEOPLE
ഇടുക്കിയില്‍ മുറിവാലൻ കൊമ്പനിറങ്ങി പരിഭ്രാന്തി പടര്‍ത്തി (ETV Bharat)
പൂപ്പാറ ടൗണിലിറങ്ങി മുറിവാലൻ കൊമ്പൻ (ETV Bharat)

ഇടുക്കി: ചക്കക്കൊമ്പന് പിന്നാലെ പൂപ്പാറ ടൗണിലിറങ്ങി മുറിവാലൻ കൊമ്പൻ. ഇന്ന് (ഓഗസ്റ്റ് 02) രാവിലെ ഏഴ് മണിയോടുകൂടിയാണ് കാട്ടാന കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ പൂപ്പാറ ടൗണിന് സമീപം എത്തിയത്. ഏറെനേരം മേഖലയിലെ തേയിലക്കാട്ടിൽ ചെലവഴിച്ച കൊമ്പൻ പിന്നീട് എസ്റ്റേറ്റ് പൂപ്പാറ ഭാഗത്തേക്ക് മാറി.

കഴിഞ്ഞദിവസം ചക്കകൊമ്പൻ ടൗണിന് സമീപം എത്തി ഭീതി പടർത്തിയിരുന്നു. ഇതിനുശേഷം ഇന്ന് രാവിലെയാണ് മുറിവാലനും മേഖലയിൽ എത്തിയത്. കൊച്ചി-ധനുഷ്കോടി ദേശീയപാത മുറിച്ചു കടന്ന കൊമ്പൻ ടൗണിലേക്ക് കടക്കുവാൻ ശ്രമിച്ചു. നാട്ടുകാർ കൂകിവിളിച്ചതിനെ തുടർന്ന് ടൗണിലേക്ക് കടക്കാനുളള നീക്കത്തില്‍ നിന്നും ആന പിന്തിരിഞ്ഞു.

പിന്നീട് തോട്ടത്തിൽ ഏറെനേരം ചെലവഴിച്ച ശേഷമാണ് ജനവാസമേഖലയിൽ നിന്നും ആന മാറിയത്. കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ ടാങ്ക് കുടിയിൽ ഒരാളുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ഇതിനുശേഷം കാട്ടാനക്കൂട്ടം വീടുകൾക്കും കൃഷിയിടങ്ങൾക്കും നേരെ ആക്രമണവും നടത്തിയിരുന്നു. കാട്ടാനകൾ തുടർച്ചയായി ജനവാസ മേഖലയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ മേഖലയിലെ ആർആർടിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ഉയരുന്നുണ്ട്.

Also Read: കൂർക്കഞ്ചേരിയിൽ ലോറിയിൽ കയറ്റുന്നതിനിടെ ആന ഇടഞ്ഞു: പാപ്പാന് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.