വയനാട്: മണ്ണുണ്ടി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ മണ്ണുണ്ടി കോളനി മേഖലയില്‍ നിന്നും ആളുകളെ മാറ്റി. സുരക്ഷാ ക്രമീകരണത്തിന്‍റെ ഭാഗമായാണ് മണ്ണുണ്ടിയില്‍ നിന്നും ആളുകളെ മാറ്റിയത്. ഡ്രോണ്‍ വഴി ദൗത്യസംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ആനയുടെ ദൃശ്യം വനം വകുപ്പിന് ലഭിച്ചു. അടിക്കാട് നിറഞ്ഞ മേഖലയില്‍ ആര്‍ആര്‍ടി സംഘം ദൗത്യം തുടരുകയാണ്. ആനയുടെ സഞ്ചാര ഗതി അടിക്കടി മാറുന്നത് വനം വകുപ്പിന് തലവേദനയാകുന്നതായാണ് സൂചന.
Also Read: സതീശൻ പാച്ചേനിയുടെ സ്വപ്‌നം യാഥാർത്ഥ്യമായി ; ഒടുവിൽ വീടൊരുങ്ങി