ETV Bharat / state

മാനന്തവാടിയില്‍ കാട്ടാന; നിരീക്ഷണം ശക്തമാക്കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ

author img

By ETV Bharat Kerala Team

Published : Feb 2, 2024, 2:54 PM IST

മയക്കുവെടിവെച്ച് ആന പരിഭ്രാന്തമായി ഓടിയാൽ അപകടങ്ങൾ ഉണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ സ്ഥലത്തെ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇതിന് ശേഷം മാത്രമേ മയക്കുവെടി വയ്ക്കുന്ന കാര്യം പരിഗണിക്കുവെന്നും മന്ത്രി അറിയിച്ചു.

WILD ELEPHANT  elephant attack  മാനന്തവാടിയിൽ കാട്ടാനയിറങ്ങി  വനം മന്ത്രി എ കെ ശശീന്ദ്രൻ
മാനന്തവാടിയിൽ കാട്ടാനയിറങ്ങിയ സംഭവത്തിൽ നിരീക്ഷണം ശക്തമാക്കിയെന്ന് വനം മന്ത്രി

തിരുവനന്തപുരം : വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങിയ സംഭവത്തിൽ നിരീക്ഷണം ശക്തമാക്കിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജനങ്ങളുടെ സഹകരണം തേടിയ ശേഷം മയക്കുവെടി വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി അറിയിച്ചു. ജനവാസ മേഖലയിൽ തന്നെയാണ് കാട്ടാന ഇപ്പോഴും തുടരുന്നതെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ മയക്കുവെടിവെച്ച് ആന പരിഭ്രാന്തമായി ഓടിയാൽ അപകടങ്ങൾ ഉണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ സ്ഥലത്തെ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇതിന് ശേഷം മാത്രമേ മയക്കുവെടി വയ്ക്കുന്ന കാര്യം പരിഗണിക്കുവെന്നും മയക്കുവെടിവെച്ച് ആനയെ പിടികൂടി കാട്ടിലേക്ക് അയക്കുന്നതാകും നല്ലതെന്നും മന്ത്രി പറഞ്ഞു.

ഇതിനായി പ്രദേശവാസികളുടെ സഹകരണം കൂടി ആവശ്യമാണ്. കർണാടക വന പ്രദേശത്ത് നിന്നാണ് റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയതെന്നാണ് സൂചന. കർണാടകയിലെ ജില്ല കളക്‌ടറുമായി ബന്ധപ്പെട്ട് അവരുടെ സഹായം കൂടി തേടാൻ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും വനം മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വന്യമൃഗ ആക്രമണങ്ങൾ രൂക്ഷം : ഇടുക്കിയിലെ വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഈ വിഷയം സഭ ചർച്ചചെയ്യണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം പി ലോക്‌സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. രണ്ട് മാസത്തിനിടെ രണ്ട് പേരുടെ ജീവനാണ് വന്യമൃഗ ആക്രമണത്തിൽ നഷ്‌ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല, കൃഷി ചെയ്യാൻ കഴിയുന്നില്ല, വാഹനത്തിൽ സഞ്ചരിക്കാൻ കഴിയുന്നില്ല, മാത്രമല്ല ഭീതിജനകമായ സാഹചര്യമാണ് വന്യമൃഗ ശല്യം മൂലം ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ : വന്യജീവി ആക്രമണം; കേന്ദ്ര സഹായമില്ലാതെ നഷ്‌ട പരിഹാരം നല്‍കുന്നു, ഉത്തരവുകള്‍ വേഗത്തിലാക്കുമെന്ന് വനം മന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.