ഇടുക്കി: അടിമാലിയില്‍ ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കാഞ്ഞിരവേലിയിലെ മാടകയില്‍ ഷാജന്‍റെ കൃഷിയിടത്തിലാണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.
കാട്ടാന ശല്യം രൂക്ഷമായ അടിമാലി ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളിലൊന്നാണ് കാഞ്ഞിരവേലി. ആനയുടെ ജഡം കണ്ടെത്തിയ ഉടൻ തന്നെ പ്രദേശവാസികള്‍ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആന ചരിയാനുണ്ടായ സാഹചര്യം സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം നടത്തുകയാണ്. കൃത്യമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്ന് വനംവകുപ്പ് പറഞ്ഞു.