ETV Bharat / state

വയനാട്ടിൽ കുറുവാ ദ്വീപ് ജീവനക്കാരന് നേരെ കാട്ടാന ആക്രമണം

author img

By ETV Bharat Kerala Team

Published : Feb 16, 2024, 12:37 PM IST

ജോലിക്ക് പോകുന്നതിനിടെ കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയും ഓടി രക്ഷപ്പെടുന്നതിനിടെ കാട്ടാന പിന്നാലെയെത്തി ആക്രമിച്ചു എന്നുമാണ് കുറുവാ ദ്വീപ് ജീവനക്കാരൻ പറയുന്നത്.

Mananthavady elephant attack  Wild elephant attack  Wayanad elephant attack  വയനാട് കാട്ടാന ആക്രമണം  കാട്ടാന ആക്രമണം മാനന്തവാടി
Wild elephant attack in Wayanad Mananthavady

വയനാട്: മാനന്തവാടിയിലെ പാക്കം - കുറുവാ ദ്വീപ് റൂട്ടില്‍ വനമേഖലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് (Wild elephant attack). ചെറിയമല കവലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. കുറുവാ ദ്വീപ് ജീവനക്കാരനായ പാക്കം വെള്ളച്ചാലില്‍ പോളിനാണ് (50) ആക്രമണത്തിൽ പരിക്കേറ്റത് (Wayanad Mananthavady elephant attack).

ഇയാളെ മാനന്തവാടി (Mananthavady) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. കുറുവാ ദ്വീപ് വന സംരക്ഷണ സമിതി (വിഎസ്എസ്) ജീവനക്കാരനായ പോള്‍ ജോലിക്കായി പോകുന്ന വഴി കാട്ടാന കൂട്ടത്തിന് മുന്നില്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് ഭയന്നോടിയപ്പോള്‍ വീണെന്നും പിന്നാലെ എത്തിയ കാട്ടാന ആക്രമിച്ചെന്നുമാണ് പോള്‍ പറയുന്നത് (elephant attack). സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹപ്രവര്‍ത്തകരാണ് പോളിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തെ വിദഗ്‌ധ പരിശോധനക്ക് വിധേയമാക്കി. സാരമുള്ള പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. പയ്യമ്പള്ളി ചാലിഗദ്ദ പനച്ചിയില്‍ അജിയാണ് (47) മരിച്ചത്. സുഹൃത്തിന്‍റെ വീടിന് മുന്നിൽ വച്ചായിരുന്നു കാട്ടാന ആക്രമണം. കർണാടകയിൽ നിന്നെത്തിയ റെഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഖ്‌ന (Belur Makhna) എന്ന ആനയായിരുന്നു വയനാട്ടിൽ ഇറങ്ങിയത്.

സംഭവത്തിന് പിന്നാലെ ആളെക്കൊല്ലി കാട്ടാനയെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ബേലൂർ മഖ്‌നയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവിട്ടു. എന്നാൽ, ആനയുടെ സഞ്ചാരഗതി അടിക്കടി മാറുന്നതും ബേലൂർ മഖ്‌നയുടെ അതേ സഞ്ചാരപാതയിൽ മറ്റൊരു മോഴയാന കൂടി എത്തിയതും ദൗത്യ സംഘത്തിന് വെല്ലുവിളി സൃഷ്‌ടിക്കുകയും മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പരാജയപ്പെടുകയുമായിരുന്നു (Operation Belur Makhna Wayanad).

ബേലൂർ മഖ്‌ന നാട്ടിൽ ഇറങ്ങിയതിന് കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു കർണാടകയില്‍ നിന്നുള്ള തണ്ണീർ കൊമ്പൻ (Thanneer Komban) എന്ന കാട്ടാന മാനന്തവാടിയിൽ ഇറങ്ങിയത്. ഫെബ്രുവരി രണ്ടിനായിരുന്നു സംഭവം. തണ്ണീർക്കൊമ്പൻ ഒരു പകല്‍ മുഴുവൻ മാനന്തവാടി നഗരത്തെ ഭീതിയിലാക്കിയിരുന്നു. ശേഷം അന്ന് വൈകിട്ടോടെ തന്നെ ആനയെ മയക്കുവെടി വച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയെങ്കിലും തണ്ണീക്കൊമ്പൻ ചരിയുകയായിരുന്നു.

Also read: കാടിറങ്ങുന്ന രോഷം, പൊലിയുന്ന ജീവനുകള്‍, നോവായി വയനാട്; ഉത്തരവാദി കേരളമോ കര്‍ണാടകയോ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.