ETV Bharat / state

വേനല്‍ ചൂടിൽ നാട്ടിലേക്കിറങ്ങി കാട്ടാനകൾ ; കണ്ണീരൊഴിയാതെ ഇടുക്കി - wild tusker padayappa

കാട് വിട്ട് കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നതിന്‍റെ ഭീതിയില്‍ ഇടുക്കി നിവാസികൾ. രണ്ട് മാസത്തിനിടെ നാല് ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. സുരക്ഷാ നടപടികൾ സ്വീകരിച്ചില്ലെങ്കില്‍ ദുരന്തങ്ങൾ ആവർത്തിക്കുമെന്ന് ജനങ്ങൾ.

wild elephant attack  people death  ഇടുക്കി  wild tusker padayappa  forest department
വേനല്‍ ചൂടിൽ നാട്ടിലേക്കിറങ്ങി കാട്ടാനകൾ, കണ്ണീരൊഴിയാതെ ഇടുക്കി
author img

By ETV Bharat Kerala Team

Published : Feb 28, 2024, 3:36 PM IST

വേനല്‍ ചൂടിൽ നാട്ടിലേക്കിറങ്ങി കാട്ടാനകൾ, കണ്ണീരൊഴിയാതെ ഇടുക്കി

ഇടുക്കി : കടുത്ത വേനലിൽ കാട്ടാനക്കൂട്ടം കാടുവിട്ട് നാട്ടിലേക്കിറങ്ങുമ്പോൾ ഇടുക്കിയില്‍ പെയ്‌തിറങ്ങുന്നത് കണ്ണീരിന്‍റെ വേനല്‍ മഴ. രണ്ടുമാസത്തിനിടയില്‍ ജില്ലയില്‍ പൊലിഞ്ഞത് നാല് ജീവനുകളാണ്. അടുത്ത ഇര ആരെന്ന ആശങ്കയിലാണ് ജനം. പതിവുപോലെ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇറങ്ങിയവരാണ് ആനക്കലിക്ക് ഇരയായത്. എന്നാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടവരും നിരവധി.

വനാതിര്‍ത്തിയോട് ചേർന്നുള്ള ഗ്രാമപ്രദേശത്ത് പടയപ്പയുടെ സാന്നിധ്യമുണ്ട്. പടയപ്പ വാഹനങ്ങൾ തടയുന്നതും മറ്റും ഇവിടെ പതിവുകാഴ്‌ചയാണ്. ബി എൽ റാമിലും സിങ്കുകണ്ടത്തും തമ്പടിച്ചിരിയ്ക്കുകയാണ് ചക്ക കൊമ്പനും മൊട്ടവാലനും. ഈ കാട്ടാനക്കൂട്ടം കർഷകർക്കും ഗ്രാമവാസികൾക്കും ഉണ്ടാക്കുന്ന നഷ്‌ടം ചെറുതല്ല.

വനമേഖലയിൽ തീറ്റ ഇല്ലാത്തതാണ് ആനകൾ കാടുവിട്ട് ജനവാസമേഖലകളിൽ തമ്പടിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കാടും നാടും വേർതിരിച്ച് ട്രഞ്ചും ഫെൻസിങ്ങും അടക്കമുള്ള സുരക്ഷാനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആനക്കലിയുണ്ടാക്കുന്ന ദുരിതങ്ങളും ദുരന്തങ്ങളും ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

ALSO READ : കാട്ടാനക്കലിയില്‍ ജീവൻ നഷ്‌ടമായ സുരേഷിന് കണ്ണീരോടെ വിട നല്‍കി നാട് ; മൃതദേഹം സംസ്‌കരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.