തൃശൂര്‍: നീണ്ട നാളുകളുടെ ഇടവേളക്ക് ശേഷം മച്ചാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. തെക്കുംകര പഞ്ചായത്തിലെ വീടുകള്‍ക്ക് സമീപത്താണ് ഇന്ന് (ജൂണ്‍ 12) പുലര്‍ച്ചെ കാട്ടാനയെത്തിയത്. വീട്ടുമുറ്റത്തുണ്ടായിരുന്ന പഴുത്ത ചക്ക ആന ഭക്ഷിച്ചു. കഥളിക്കാട്ടിൽ പ്രകാശൻ്റെ വീട്ടുമുറ്റത്ത് വെട്ടിവച്ചിരുന്ന ചക്കയാണ് ആന ഭക്ഷിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത പറമ്പിലെ പ്ലാവില്‍ നിന്നും ചക്ക പറിച്ച് ഭക്ഷിക്കുകയും തോട്ടത്തിലുണ്ടായിരുന്ന പന മറിച്ചിടുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ പ്രദേശവാസികള്‍ പടക്കം പൊട്ടിച്ച് ആനയെ തുരത്തി.
മച്ചാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയെത്തി: ആശങ്കയില്‍ നാട്ടുകാര്‍ - Wild Elephant Attack
തൃശൂരിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന. മച്ചാട് വീട്ടുമുറ്റത്ത് വെട്ടിവച്ച ചക്ക ഭക്ഷിച്ചു. പടക്കം പൊട്ടിച്ച് ആനയെ തുരത്തി നാട്ടുകാര്‍.
Published : Jun 12, 2024, 9:20 PM IST