ഇടുക്കി: ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നക്കനാൽ ടാങ്ക് കുടി നിവാസി കണ്ണൻ ആണ് മരിച്ചത്. വണ്ണാത്തിപാറയിലെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്തുന്നതിനിടെ ആയിരുന്നു ആക്രമണം. വൈകിട്ട് 5 :30 ഓടെയാണ് സംഭവം.
രാവിലെ മുതൽ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാന കൂട്ടത്തെ തുരത്താൻ ശ്രമിയ്ക്കുന്നതിനിടെ കണ്ണൻ ആനക്കൂട്ടത്തിന്‍റെ ഇടയിൽപെടുകയായിരുന്നു. ഒൻപത് പിടിയാനകൾ അടങ്ങുന്ന ആന കൂട്ടമാണ് കണ്ണനെ ആക്രമിച്ചത്.
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്താൻ പ്രദേശത്തെ ആദിവാസികുടികളിൽ നിന്നും മറ്റുമായി അൻപതോളം ആളുകൾ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തി ആനക്കൂട്ടത്തെ തുരത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് കണ്ണൻ കാട്ടാനക്കൂട്ടത്തിന് നടുവിൽ പെടുന്നത്. ആനകൂട്ടം കണ്ണനെ തുമ്പികൈയിൽ തൂക്കി എറിയുകയും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
പ്രദേശത്തേക്ക് കൂടുതൽ ആളുകൾ എത്തി ആനകളെ തുരുത്തിയെങ്കിലും കണ്ണന്‍റെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് പ്രദേശവാസികൾ ചേർന്ന് ആനക്കൂട്ടത്തെ തുരുത്തിയ ശേഷമാണ് മൃതദേഹം സംഭവസ്ഥലത്തു നിന്നും വീണ്ടെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലാണ്.
ALSO READ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ആനമുടിയില്‍; സങ്കേതത്തിന്‍റെ പ്രത്യേകതകളറിയാം