ETV Bharat / state

കാട്ടുപന്നിക്കൂട്ടം തട്ടി വീഴ്‌ത്തി; സ്‌കൂട്ടർ യാത്രക്കാരി അബോധാവസ്ഥയിൽ - കാട്ടുപന്നി

വിരണ്ടോടിയെത്തിയത് പത്തിലേറെ കാട്ടുപന്നികൾ. ഹെല്‍മറ്റ്ധരിച്ചിട്ടും പരിക്ക് ഗുരുതരം .വലതുകൈകാലുകളുടെ ചലനശേഷി നഷ്ടമായി.അപകടത്തില്‍പ്പെട്ടത് ആനച്ചാല്‍ സ്വദേശിനി.

പന്നിക്കൂട്ടം സ്‌കൂട്ടറിൽ തട്ടി  wild boars  Wild Boars Herd Knocked Scooter  കാട്ടുപന്നി  wild boars attack
wild boars herd knocked in scooter
author img

By ETV Bharat Kerala Team

Published : Mar 2, 2024, 12:17 PM IST

ഇടുക്കി : കാട്ടുപന്നിക്കൂട്ടം തട്ടി വീഴ്‌ത്തി സ്‌കൂട്ടർ യാത്രക്കാരി അബോധാവസ്ഥയിൽ. കാട്ടുപന്നിക്കൂട്ടം സ്‌കൂട്ടറിൽ തട്ടിയതിനെ തുടർന്ന് സ്‌കൂട്ടർ മറിഞ്ഞു ഗുരുതര പരുക്കേറ്റു. ബന്ധു വീട്ടിലെ കുഞ്ഞിന്‍റെ നൂലുകെട്ട് ചടങ്ങിനു പോകവേയാണ് ആനച്ചാൽ ഗോപാലകൃഷ്‌ണ ഭവനിൽ ധന്യ (38) അപകടത്തിൽപെട്ടത് (Wild Boars Herd Hit The Scooter ; Passenger ഗല Unconscious Stage) നിലവിൽ ഇവർ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണുള്ളത്. തലച്ചോറിൽ മൂന്നിടത്തു ഗുരുതരമായി പരുക്കേറ്റതിനാൽ വലത് കൈയുടെയും, കാലിന്‍റെയും ചലനശേഷിയെ ബാധിച്ചിട്ടുണ്ട്.

ബോധം വരുമ്പോൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും പരുക്ക് ഭേദമാകാൻ ആഴ്‌ചകൾ വേണ്ടിവരുമെന്നും ഡോക്‌ടർമാർ അറിയിച്ചു. ടീ കമ്പനി മൃഗാശുപത്രിക്കു സമീപം വെച്ച് ബുധനാഴ്‌ച രാവിലെയാണ് ധന്യ അപകടത്തിൽപെട്ടത്. പത്തിലധികം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടിയെത്തി ധന്യയുടെ സ്‌കൂട്ടറിൽ തട്ടുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിട്ടും നിലത്തു വീണ ധന്യയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ധന്യഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്‌ഥയിൽ തുടരുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് അരിക്കണ്ടംപാക്കില്‍ കാട്ടുപന്നികൾ കടകളിലേക്ക് പാഞ്ഞുകയറിയിരുന്നു. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കടകളിലേക്ക് പത്തോളം പന്നികളാണ് ഓടിക്കയറിയത്. കടകളില്‍ ആ സമയത്ത് ജീവനക്കാരുണ്ടായിരുന്നു. അവർ കടകളിൽ നിന്ന് ഇറങ്ങി ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തോടെ ഇരച്ചുകയറിയ പന്നികള്‍ കച്ചവടസ്ഥാപനങ്ങളിലെ സാധനങ്ങള്‍ നശിപ്പിക്കുകയും. പുറമെ നിർത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങൾ നശിപ്പിക്കുകയുെ ചെയ്‌തിരുന്നു.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും, പഞ്ചായത്ത്, വില്ലേജ് അധികൃതരും സംഭവസ്ഥലത്തെത്തി. കെട്ടിടത്തിൽ നിന്നും കാട്ടുപന്നികളെ തുരത്താനുള്ള ശ്രമത്തിനൊടുവിൽ മുഴുവൻ പന്നികളെയും വെടിവച്ചുകൊന്നു.

Also read : മലപ്പുറത്ത് കടകളിലേക്ക് പാഞ്ഞുകയറി കാട്ടുപന്നികൾ ; ഇറങ്ങിയോടി ജീവനക്കാർ, വെടിവച്ച് കൊന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.