ETV Bharat / state

കാടിറങ്ങി വന്യമൃഗങ്ങൾ; ആശങ്കയിൽ മലയോര ജനത - wild animals attack

വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക്. ഇടുക്കിയിലെ മലയോര ജനത ആശങ്കയിൽ.

WILD ANIMALS  WILD ANIMALS IN IDUKKI  IDUKKI CHINNAKANAL  CHAKKAKOMBAN
Villagers are worried Wild Animals Attack In Idukki Chinnakanal
author img

By ETV Bharat Kerala Team

Published : Mar 27, 2024, 3:32 PM IST

വന്യ മൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നതിനാൽ ആശങ്കയിൽ ഇടുക്കിയിലെ മലയോര ജനത

ഇടുക്കി: വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഇടുക്കിക്കാർ ഭയന്ന് കഴിയുകയാണ്. വന്യ മൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിവരുന്നതിനാൽ ഇടുക്കിയിലെ മലയോര ജനത ആശങ്കയിലാണ് . ചിന്നക്കനാൽ സിങ്കുകണ്ടത്തും ഇടമലക്കുടിയിലും ദേവികുളത്തും ആന ഇറങ്ങി. സിങ്കുകണ്ടത്ത് വീടിന് നേരെയും, ഇടമലക്കുടിയിൽ പലചരക്കു സൊസൈറ്റിയ്ക്ക് നേരെയും ആക്രമണം നടത്തിയപ്പോൾ മൂന്നാർ തലയാറിൽ പുലിയുടെ ആക്രമണത്തിൽ പശു ചത്തു.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സിങ്കു കണ്ടത്ത് ചക്കക്കൊമ്പൻ ഇറങ്ങിയത്. സിങ്കുകണ്ടം സ്വദേശി കൂനംമാക്കൽ മനോജിന്‍റെ വീടിന്‍റെ മുൻഭാഗത്തെ ഭിത്തിയിൽ ചക്കക്കൊമ്പൻ കൊമ്പു കൊണ്ട് കുത്തി. ഭിത്തിയ്ക്ക് വിള്ളലുകൾ വീണു. ഒരു മുറിയിലെ സീലിങ്ങും തകർന്നു. മറ്റൊരു മുറിയിൽ കിടന്നിരുന്ന വീട്ടുകാർ ആനയുടെ ചിന്നം വിളി കേട്ടാണ് ഉണർന്നത്. ഏതാനും ദിവസം മുൻപും സിങ്കുകണ്ടത്ത് ചക്കക്കൊമ്പൻ ഇറങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് കാട്ടാനക്കൂട്ടം ഇടമലക്കുടിയിൽ ഇറങ്ങിയത്. വിവിധ കുടികളിലേക്ക് പലചരക്കു സാധനങ്ങളും ആവശ്യവസ്‌തുക്കളും വിതരണം ചെയ്യുന്നതിനായി സൂക്ഷിക്കുന്ന സൊസൈറ്റിക്ക് നേരെയും കാട്ടാന കൂട്ടം ആക്രമണം നടത്തി. സൊസൈറ്റിയിലെ സാധനങ്ങളും നശിപ്പിച്ചു.

ദേവികുളം മേഖലയിൽ കഴിഞ്ഞ രാത്രി 9.30 ഓടെയാണ് പടയപ്പ ഇറങ്ങിയത്. പരിഭ്രാന്തി വിതച്ച് ആന റോഡിൽ നിലയുറപ്പിച്ചു. പുലർച്ചെയും തോട്ടം മേഖലയിൽ പടയപ്പ നിലയുറപ്പിച്ചത് തോട്ടം തൊഴിലാളികൾക്ക് ജോലിയ്ക്ക് പോകുന്നതിന് ബുദ്ധിമുട്ട് സൃഷ്‌ടിച്ചു.

Also Read: കാട്ടാനയ്‌ക്ക് തൊട്ടരികെ യുവാവിന്‍റെ ഫോട്ടോ ഷൂട്ട് ; ക്യാമറയില്‍ നോക്കി ശാന്തനായി ആന, നടപടി വേണമെന്ന് നാട്ടുകാര്‍

പ്രത്യേക ആർആർടി ടീം പടയപ്പയെ നിരീക്ഷിയ്ക്കുന്നുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കുമ്പോഴാണ് ആന തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്നത്. തലയാറിൽ കഴിഞ്ഞ ദിവസമാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ മുനിയാണ്ടിയുടെ പശുവിനെ പുലി ആക്രമിച്ചു കൊലപെടുത്തി. രണ്ട് മാസത്തിനിടെ അഞ്ച് പശുക്കളെ പുലി കൊലപെടുത്തിയതായാണ് നാട്ടുകാർ പറയുന്നത്. തുടർച്ചയായി വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതില്‍ നാട്ടുകാർ ആശങ്കയിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.