ETV Bharat / entertainment

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെയുള്ള കേസ് റദ്ദാക്കി

സാമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്‌ത കേസ് ഹൈക്കോടതി റദ്ദാക്കി.

മഞ്ജു വാര്യർ പരാതി  ശ്രീകുമാർ മേനോൻ കേസ്  DIRECTOR SREEKUMAR MENON CASE  ACTRESS COMPLAINT AGAINST DIRECTOR
Sreekumar Menon & Manju Warrier (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 4, 2024, 10:28 PM IST

എറണാകുളം: നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കി ഹൈക്കോടതി. ശ്രീകുമാർ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് കേസ് റദ്ദാക്കിയത്. ഹർജിയിൽ മഞ്ജു വാര്യരോട് നിലപാട് തേടിയിരുന്നെങ്കിലും മറുപടി അറിയിച്ചിരുന്നില്ല. കൂടാതെ സ്ത്രീത്വത്തെ കളങ്കപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

2018ൽ പുറത്തിറങ്ങിയ ഒടിയൻ സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ സാമൂഹ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. ശ്രീകുമാർ മേനോനെതിരെ ഡിജിപിക്ക് നേരിട്ടെത്തി മഞ്ജു പരാതി നൽകുകയായിരുന്നു. ഞായറാഴ്‌ച (നവംബർ 3) മഞ്ജുവിന്‍റെ വിശദമായ മൊഴിയെടുത്ത അന്വേഷണ സംഘം പരാതി, മൊഴി, കൈമാറിയ തെളിവുകള്‍ എന്നിവ വിലയിരുത്തി.

താരം ഡിജിപിക്ക് നൽകിയ പരാതിയിൽ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീകുമാര്‍ മേനോനെതിരെ മറ്റ് ഗുരുതര ആരോപണങ്ങളും പരാതിയിൽ ഉന്നയിച്ചിരിക്കുന്നു. ശ്രീകുമാർ മേനോനുമായി ചേർന്ന് നേരത്തെ ചില കരാറുകൾ ഉണ്ടാക്കിയിരുന്നുവെന്നും തർക്കമുണ്ടായ സാഹചര്യത്തിൽ ആ കരാറുകൾ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും മഞ്ജുവിന്‍റെ പരാതിയിൽ പറഞ്ഞിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഭീഷണിപ്പെടുത്തുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമുള്ള തെളിവുകളും മഞ്ജു വാര്യർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗവിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകളാണ് ഉൾപ്പെടുത്തിയത്.

2018ൽ നടന്ന സംഭവം ഉന്നയിച്ച് 2019 ഒക്ടോബർ 21നാണ് മഞ്ജു വാര്യർ സംവിധായകനെതിരെ ഡിജിപിയ്ക്ക് പരാതി നൽകുന്നത്. തുടർന്ന് ഒക്ടോബർ 23നാണ് തൃശൂർ ടൗൺ പൊലീസ് നടിയുടെ പരാതിയിൽ കേസ് രജിസ്റ്റ‍ർ ചെയ്‌തത്. സംഭവം നടന്ന് മാസങ്ങൾ കഴിഞ്ഞാണ് പരാതി നൽകിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Also Read: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.