ETV Bharat / state

കാട് കയറാതെ പടയപ്പ; ദേവികുളം ടൗണിൽ ഭീതിപരത്തി കാട്ടുകൊമ്പൻ - Padayappa in Devikulam town - PADAYAPPA IN DEVIKULAM TOWN

പടയപ്പയെ വനത്തിലേക്ക് തുരത്താത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

WILD ANIMAL ATTACK  PADAYAPPA  IDUKKI DEVIKULAM  ANIMAL ATTACK
Wild elephants again in Idukki; Padayappa in Devikulam town
author img

By ETV Bharat Kerala Team

Published : Mar 30, 2024, 4:00 PM IST

ദേവികുളം ടൗണിൽ ഭീതിപരത്തി കാട്ടുകൊമ്പൻ പടയപ്പ

ഇടുക്കി : ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷം. വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തി കാട്ടുകൊമ്പന്‍ പടയപ്പ. ഇന്നലെ (29-03-2024) രാത്രിയിലാണ് ദേവികുളം ടൗണിൽ കാട്ടുകൊമ്പൻ എത്തിയത്. സബ് കലളക്‌ടർ ബംഗ്ലാവിന് സമീപമാണ് നിലവിൽ കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. കാട്ടുകൊമ്പന്‍ കാട് കയറാന്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധി തീര്‍ക്കുകയാണ്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ പടയപ്പ ജനവാസ മേഖലയില്‍ എത്തി നാശം വരുത്തുന്ന സ്ഥിതിയാണ് ഉള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് കുമളി മൂന്നാര്‍ സംസ്ഥാന പാതയില്‍ ഇറങ്ങിയ പടയപ്പ ഗതാഗത തടസം തീര്‍ത്തിരുന്നു. അതേസമയം പടയപ്പയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തിന്‍റെ ദൗത്യം തുടരുകയാണ്. ഡ്രോണ്‍ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ജനവാസ മേഖലയ്ക്ക് സമീപം തുടരുന്ന പടയപ്പയെ ആർആർടി സംഘം നിരീക്ഷിക്കുകയാണ്. പടയപ്പയുടെ സാന്നിധ്യം മൂലം മൂന്നാറിലെ ജനവാസ മേഖലകളില്‍ ആളുകളുടെ ജീവിതം ദുസഹമായി കഴിഞ്ഞു. കാട്ടാന ജനവാസ മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ പടയപ്പയെ വനത്തിലേക്ക് തുരത്തണമെന്ന ആവശ്യം ശക്തമാണ്.

ALSO READ: കാട്ടുകൊമ്പനെ തുരത്താന്‍ വനം വകുപ്പ് ; സ്വാഗതം ചെയ്‌ത് 'പടയപ്പ' പ്രേമികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.