പത്തനംതിട്ട: ഭർത്താവ് തലക്കടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്‌തു. റാന്നി പെരുനാട് അട്ടത്തോട് പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ ശാന്ത (50) യാണ് പമ്പ പൊലീസിന്‍റെ പിടിയിലായത്. ഇവരുടെ ഭർത്താവ് രത്നാകരൻ (53) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് വീടിന്‍റെ അടുക്കളയിൽ കിടന്ന വിറകുകഷണം എടുത്ത് ശാന്ത രത്നാകരന്‍റെ തലയ്ക്കും മുഖത്തും പലതവണ അടിക്കുകയായിരുന്നു. രാത്രി 10 മണിക്ക് ശേഷമാണ് സംഭവം.
തുടർന്ന് ഇയാളുടെ കൊച്ചുമകനും മറ്റും ചേർന്ന് നിലയ്ക്കൽ ഗവണ്‍മെന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്ന് പുലർച്ചെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ച പമ്പ പൊലീസ് ഭാര്യ ശാന്തയെ കസ്റ്റഡിയിലെടുക്കുകയും, ചോദ്യം ചെയ്‌തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ALSO READ: പത്തനംതിട്ടയിൽ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു; ഭാര്യ പൊലീസ് കസ്റ്റഡിയിൽ