ETV Bharat / state

പത്തനംതിട്ടയിൽ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു; ഭാര്യ പൊലീസ് കസ്റ്റഡിയിൽ - wife killed her husband - WIFE KILLED HER HUSBAND

മദ്യപിച്ചെത്തി വാക്കുതർക്കത്തിലേർപ്പെട്ടതാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്ന്‌ പൊലീസ്.

MURDER IN PATHANAMTHITTA  KILLED BY HITTING HIS HEAD  DRUNKEN ARGUMENT  ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു
WIFE KILLED HER HUSBAND
author img

By ETV Bharat Kerala Team

Published : Apr 15, 2024, 7:26 PM IST

പത്തനംതിട്ട : അട്ടത്തോട് കോളനിയിൽ കുടുംബ വഴക്കിനിടെ ഭർത്താവിനെ ഭാര്യ കമ്പി വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. ചിറ്റാർ കൊടുമുടി സ്വദേശിയും അട്ടത്തോട് പടിഞ്ഞാറേ കോളനിയില്‍ ഓലിക്കല്‍ വീട്ടില്‍ താമസക്കാരനുമായ രത്നാകരൻ (58) ആണ് മരിച്ചത്. രത്നാകരന്‍റെ ഭാര്യ ശാന്തയെ പമ്പ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ രത്നാകരനുമായി ശാന്ത വാക്കുതർക്കത്തിലേർപ്പെട്ടു. തർക്കത്തിനിടെ ശാന്ത കമ്പി വടിയെടുത്ത് രത്നാകരന്‍റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രത്നാകരനെ പ്രാദേശ വാസികൾ നിലയ്‌ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. രത്നാകരനും ശാന്തമ്മയും തമ്മില്‍ മദ്യലഹരിയില്‍ വാക്ക് തർക്കം നടന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: പ്രണയത്തിൽ നിന്നും പിന്മാറിയതിന് യുവതിയെ കുത്തി കൊന്നു: ഒളിവിലായിരുന്ന പ്രതി പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.