ETV Bharat / state

ശബരിമല മാതൃക വിജയകരം; അപ്പം അരവണ വിൽപ്പനയിൽ മാത്രം 2 കോടിയിലധികം രൂപയുടെ വർധനവ് - SABARIMALA PRASADAM REVENUE

ശബരിമല മാതൃകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത്.

SABARIMALA PRASADAM  SABARIMALA MANADALA SEASON  അപ്പം അരവണ വരുമാനം ശബരിമല  ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം
Sabarimala prasadam Revenue (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവം ആരംഭിച്ച് 36 ദിവസങ്ങൾ പൂർത്തിയാകുമ്പോൾ പ്രസാദ ഇനത്തിലെ വിറ്റുവരവ് 2 കോടി കടന്നു. പന്തളം, എരുമേലി, നിലക്കൽ ദേവസ്വങ്ങളിലായി അപ്പം, അരവണ പ്രസാദങ്ങളുടെ വിറ്റുവരവ് ഇനത്തിൽ മാത്രമാണ് 2,32,38,820/- രൂപയുടെ അധിക വരുമാനമുണ്ടായത്.

ഈ മണ്ഡല - മകരവിളക്ക് മഹോത്സവകാലം മുതൽ പന്തളം, എരുമേലി, നിലക്കൽ എന്നീ ദേവസ്വങ്ങളിലെ അപ്പം, അരവണ എന്നിവയുടെ നിർമാണം ശബരിമല മാതൃകയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

അരവണയുടെ വിറ്റുവരവിൽ മാത്രം ഈ മൂന്ന് ദേവസ്വങ്ങളിലായി 1,89,38,962/- രൂപയുടെ അധിക വരുമാനം ലഭിച്ചു. ഈ വർഷം 5,95,10,150 /- രൂപയാണ് അരവണയുടെ ആകെ വിറ്റുവരവ്. കഴിഞ്ഞ വർഷം ഇത് 4,05,71,188/- രൂപയായിരുന്നു.

അപ്പം വിറ്റുവരവിലും ഈ മൂന്ന് ദേവസ്വങ്ങളിലായി 42,99,858/- രൂപയുടെ വരുമാന വർധനവ് ഉണ്ട്. കഴിഞ്ഞ വർഷം ഇതേസമയം 54,81,142/- രൂപ വിറ്റുവരവ് ഉണ്ടായിരുന്നിടത്ത് ഇത്തവണ 97,81,000/- രൂപയാണ് അപ്പം വിറ്റുവരവിലൂടെയുള്ള വരുമാനം.

ഈ മൂന്ന് ദേവസ്വങ്ങളിലായി ആകെ വരുമാനം മണ്ഡല - മകരവിളക്ക് മഹോത്സവം മുപ്പത്തിയാറ് ദിവസം പൂർത്തിയാകുമ്പോൾ 9,30,17,187/- രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 1,83,52,692 /- രൂപ കൂടുതലാണ്.

Also Read: ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ്; സ്‌പോട് ബുക്കിങ് വഴി എത്തിയവർ അഞ്ചുലക്ഷം കവിഞ്ഞു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.