ETV Bharat / state

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്: ഭർത്താവ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു - Wife murder acquitted - WIFE MURDER ACQUITTED

ഭാര്യയെ തീ കൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുറ്റവിമുക്തരാക്കി.

COURT NEWS  WIFE MURSER  HUSBAND AND MOTHER IN LAW  ADDITIONAL SESSIONS COURT
Wife murder: Husband and mother in law acquitted (Etv Bharat)
author img

By ETV Bharat Kerala Team

Published : May 4, 2024, 11:37 AM IST

തിരുവനന്തപുരം : വർക്കല സ്വദേശി നിഷയെ (30) മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തിെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഭർത്താവ് ദീപു (45) ഭർത്താവിന്‍റെ അമ്മ സുഭദ്ര (63) എന്നിവരെ കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ ഉള്ള ആരോപണങ്ങള്‍ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടി കുട്ടിയാണ് കോടതി വിധി. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് ജഡ്‌ജി വിഷ്‌ണു കെയുടെതാണ് ഉത്തരവ്.

2019 ഒക്ടോബർ 21 നാണ് നിഷയുടെ കല്യാണം നടക്കുന്നത്. അറക്കൽ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അന്ന് മുതൽ ഭർത്താവും ഭർത്താവിൻ്റെ അമ്മയും ചേർന്ന് നിഷയെ സ്ത്രീധനത്തിൻ്റെ പേരിൽ ഉപദ്രവിക്കുകയും ഈ കാരണത്താൽ പല തവണ വീട്ടിൽ നിന്നും ഇറങ്ങി പോയിട്ടുണ്ട്. ഭർത്താവിന്‍റെ വീട്ടിൽ ഭയന്നാണ് നിഷ കഴിഞ്ഞത്.

2020 ഒക്ടോബർ 24 ന് നിഷയെ ഭർത്താവും അമ്മയും (ഭർത്താവിൻ്റ) അമ്മയു ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു എന്നാണ് പൊലീസ് കേസ്. മൊത്തം 53 സാക്ഷികൾ ഉണ്ടായിരുന്ന കേസിൽ നിഷയുടെ അമ്മയും സഹോദരനും അടക്കം 26 സാക്ഷികളെ വിസ്‌തരിച്ചു. നിഷയെ തീ കൊളുത്തി കൊന്നു എന്നാണ് സാക്ഷികളുടെ മൊഴികൾ.

Also Read: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

എന്നാൽ മരണം കൊലപാതമോ ആത്മഹത്യയോ അതോ അപകടം കൊണ്ട് സംഭവിച്ചതാണോ എന്ന കാര്യത്തിൽ പോലും വ്യക്‌തത വരുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന ലീഗൽ ഡിഫൻസ് കൗൺസിൽ അഡ്വ. അനുജ എംഎസ്ൻ്റെ വാദം കോടതി അംഗീകരിച്ചു. രണ്ടാം പ്രതിയും മരണപ്പെട്ട നിഷയുടെ ഭർത്താവിൻ്റെ മാതാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു എന്ന് പൊലീസ് ആരോപിക്കുന്നു. എന്നാൽ ഇതിന് വേണ്ടി ഉപയോഗിച്ച കന്നാസ് കണ്ടെത്തുവാനോ അതിൽ പ്രതികളും വിരൾ അടയാളം ശേഖരിക്കാനുള്ള ശ്രമം പോലും പൊലീസ് നടത്തിയിട്ടില്ല എന്നും ഉത്തരവിൽ പറയുന്നു. പൊലീസ് ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നും ഉത്തരവിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.