ETV Bharat / state

ഓപ്പറേഷൻ 'ഡി ഹണ്ട്'; കഞ്ചാവുമായി ബംഗാള്‍ സ്വദേശി അറസ്റ്റില്‍, അന്വേഷണം ഊര്‍ജിതം - GANJA SEIZED IN PATHANAMTHITTA

പത്തനംതിട്ടയില്‍ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയില്‍. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നയാളാണ് പിടിയിലായത്. 'ഡി ഹണ്ട്' ഓപ്പറേഷനിടെയാണ് അറസ്റ്റ്.

പത്തനംതിട്ടയില്‍ കഞ്ചാവ് പിടികൂടി  GANJA ARREST PATHANAMTHITTA  BENGAL NATIVE ARRESTED WITH GANJA  കഞ്ചാവ് ബംഗാള്‍ സ്വദേശി അറസ്റ്റില്‍
Rahul Islam (29) (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 24, 2024, 11:11 AM IST

പത്തനംതിട്ട: സ്‌കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനി കോന്നിയില്‍ പിടിയില്‍. പശ്ചിമ ബംഗാൾ സ്വദേശി റഹുൽ ഇസ്‌ലാമാണ് (29) അറസ്റ്റിലായത്. സ്‌കൂളിന് സമീപത്ത് നിന്ന് അര കിലോയിലധികം കഞ്ചാവുമായാണ് ഇയാള്‍ പിടിയിലായത്.

പൊലീസിന്‍റെ 'ഡി ഹണ്ട്' ഓപ്പറേഷനിടെയാണ് പ്രതി വലയിലായത്. കുട്ടികളെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങൾക്ക് കഞ്ചാവ് വിതരണം ചെയ്‌തുവരികയായിരുന്നു ഇയാൾ. വിതരണം ചെയ്യുന്നതിനായി ചെറിയ കടലാസ് പൊതികളാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

പൊലീസിനെ കണ്ട ഇയാള്‍ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ബംഗാളില്‍ നിന്നാണ് വില്‍പനയ്‌ക്കുള്ള കഞ്ചാവ് എത്തിക്കുന്നത്. പ്രതിയെ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ലഹരി വസ്‌തുക്കൾക്ക് എതിരായ ശക്തമായ നടപടി തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. ഓണവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇത്തരം പരിശോധനകൾ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് ഒരാൾ അറസ്റ്റിൽ: കോന്നി ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാള്‍ അറസ്റ്റിലായി. കോന്നി സ്വദേശി നൗഷാദാണ് (52) അറസ്റ്റിലായത്. കോന്നി മാർക്കറ്റിന് സമീപമുള്ള മാടക്കടയിൽ പരിശോധന നടത്തുന്നതിനിടെ പുകയില ഉത്‌പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നു.

Also Read: പത്തനംതിട്ടയിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് ലഹരി വില്‍പ്പന; കഞ്ചാവും മാരകായുധവുമായി ഏഴംഗ സംഘം പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.