തിരുവനന്തപുരം : തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പിൽ പറയുന്നു.
തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്‍റേയും അടുത്ത ദിവസങ്ങളിലും കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഉഷ്‌ണതരംഗ മുന്നറിയിപ്പ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്.
ഉയർന്ന താപനില മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 10 വരെ കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഇടുക്കി, മലപ്പുറം ജില്ലകളിലും 11 ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ALSO READ: കനത്ത ചൂടിൽ ടൈലുകൾ പൊട്ടിത്തെറിച്ചു; ഭയന്നോടി വീട്ടുകാര്‍, സംഭവം കോഴിക്കോട്