തിരുവനന്തപുരം : കാലവര്‍ഷം ഉടന്‍ എത്താനിരിക്കെ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ്. മെയ് 31 വരെ പരക്കെ മഴ തുടരുമെന്ന മുന്നറിയിപ്പും തുടരുകയാണ്.
വെള്ളിയാഴ്‌ചയോടെ സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷമെന്ന് അറിയപ്പെടുന്ന ഇടവപ്പാതി എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നത്. പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുമുള്ള കാലവര്‍ഷ പ്രഖ്യാപനം നേരത്തെയുണ്ടാകാന്‍ സാധ്യതയുണ്ട്.
വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ആലപ്പുഴ ജില്ലയില്‍ ഒറ്റപ്പെട്ട മിതമായ മഴയ്ക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
ALSO READ: കുട്ടനാട്ടിൽ ജലനിരപ്പുയര്‍ന്നു; കരകൃഷി വ്യാപകമായി നശിച്ചു, ദുരിതം പേറി കർഷകർ