ETV Bharat / state

സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, കടലിൽ പോകരുതെന്ന് നിര്‍ദേശം - Weather update in kerala

സംസ്ഥാനത്ത് ഇന്നും നേരിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 2 ജില്ലകളിൽ റെഡ് അലർട്ട്, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലിൽ പോകാൻ പാടില്ലെന്നും നിർദേശം.

RAIN ALERT IN KERALA  കേരളത്തിൽ മഴ കനക്കും  RED ALERT IN TWO DISTRICTS
Representative Photo (Source : ETV BHARAT REPORTER)
author img

By ETV Bharat Kerala Team

Published : May 22, 2024, 8:33 AM IST

തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും ഇടുക്കി, പാലക്കാട് ജില്ലകളിൽ നാളെയുമാണ് റെഡ് അലർട്ടുള്ളത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24 ന് ഇടുക്കി, പാലക്കാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ടുള്ളത്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലും 24 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും 25 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ടുള്ളത്.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്.

ALSO READ : കേരളത്തിൽ വീണ്ടും പ്രളയം? ലാ നിന പ്രതിഭാസവും പോ​സി​റ്റീ​വ് ഐ​ഒഡി പ്രതിഭാസവും ഒരുമിച്ചെത്തുമെന്ന് പ്രവചനം; പ്രതിരോധത്തിന് മുന്നറിയിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.