വയനാട്: പൈങ്കിളി കഥ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് വയനാട് ഉപതെരഞ്ഞെടുപ്പ് ഇടത് സ്ഥാനാർഥി സത്യന്‍ മൊകേരി. നിലമ്പൂർ ആശുപത്രിയിൽ പര്യടനം നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സത്യന്‍ മൊകേരി.
'കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണ്. യുഡിഎഫ് സ്ഥാനാർഥിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഒന്നും പറയാനില്ല. രാഹുൽ ഗാന്ധിയുടെ രാജി എന്തിനാണെന്ന് പോലും ഇവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രാജി കാരണം വലിയൊരു ദുരന്തം നേരിട്ടപ്പോള്‍ വയനാടിന് ഒരു ജനപ്രതിനിധി ഇല്ലാതെ പോയി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതുകൊണ്ട് തന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിഞ്ഞില്ല. രാഹുൽ ഗാന്ധി ഘോര ഘോരം പ്രസംഗിച്ച് പോയതല്ലാതെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കിയില്ല. വന്യമൃഗ ശല്യത്തിലോ രാത്രികാല യാത്ര നിരോധനത്തിലോ ഇടപെട്ടില്ല. ഇതെല്ലാം ജനങ്ങള്‍ക്ക് മനസിലായി തുടങ്ങി. തന്‍റെ വിജയം സുനിശ്ചിതം ആണെന്നും സത്യന്‍ മൊകേരി പറഞ്ഞു.
Also Read:വയനാട് ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി വയനാട്ടില്‍