തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം നഗരസഭ 2 കോടി രൂപ നൽകും. ഇന്ന് ചേർന്ന സ്പെഷ്യൽ കൗൺസിൽ യോഗത്തിലും തീരുമാനം അംഗീകരിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേയിയവും സിറ്റിംഗ് ഫീസും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് നഗരസഭയുടെ സംഭാവന കൈമാറിയത്. തദ്ദേശ സ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്നും ആവിശ്യാനുസരണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അനുവദിച്ചു കൊണ്ട് ഇന്ന് രാവിലെയാരുന്നു തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയത്.
ഇതിന് പിന്നാലെ ഇന്ന് വൈകിട്ട് 4 മണിക്ക് സ്പെഷ്യൽ കൗൺസിൽ യോഗം ചേരാൻ തീരുമാനിക്കുകയും 2 കോടി രൂപ കൈമാറാൻ തീരുമാനിക്കുകയുമായിരുന്നു. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് യോഗം അനുശോചനവും രേഖപ്പെടുത്തി.