ETV Bharat / state

പ്രാര്‍ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി - Jenson Passed away - JENSON PASSED AWAY

വയനാട് ദുരന്തത്തില്‍ മാതാപിതാക്കളടക്കം ഒന്‍പതു പേരെ നഷ്‌ടമായ ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി.

WAYANADU LANDSLIDE  വയനാട് ദുരന്തം  WAYANAD LANDSLIDE VICTIM SRUTHI  SRUTHI would be JENSON DIed
ജെന്‍സണ്‍, ശ്രുതി, അപകട ദൃശ്യം (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 9:57 PM IST

Updated : Sep 11, 2024, 10:31 PM IST

വയനാട് : മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ സഞ്ചരിച്ച വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അമ്പലവയല്‍ ആണ്ടൂര്‍ സ്വദേശി ജെന്‍സണ്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ജെന്‍സന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ജെന്‍സണെ വിദഗ്‌ധ ചികിത്സയ്ക്കായി മേപ്പാടിയിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള കുടുംബാംഗങ്ങള്‍ നഷ്‌ടമായ ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍. ശ്രുതിയടക്കം ഒന്‍പത് പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്.

ദുരന്തത്തിനു ശേഷം ജെന്‍സണാണ് ശ്രുതിക്ക് താങ്ങും തണലുമായി കൂടെനിന്നത്. അതിനിടെയാണ് വീണ്ടുമൊരു ദുരന്തം ശ്രുതിയെ തേടിയെത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെ കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപമായിരുന്നു അപകടം. ലക്കിടി ഭാഗത്തേക്ക് പോകുകയായിരുന്ന ശ്രുതിയും കൂട്ടരും സഞ്ചരിച്ച വാനും കോഴിക്കോട്ടു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് വരികയായിരുന്ന 'ബട്ടര്‍ ഫ്ലൈ' എന്ന ബസുമാണ് കൂട്ടി യിടിച്ചത്. അപകടത്തെത്തുടര്‍ന്ന് വാനില്‍ കുടുങ്ങിയവരെ കല്‍പ്പറ്റയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് വാന്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

Also Read: ഇല്ലാതായത് ഒരുനാടും ഒരുപറ്റം മനുഷ്യരും അവരുടെ സ്വപ്‌നങ്ങളും; ഉരുളെടുത്ത നാടിന്‍റെ ഉള്ളുലയ്‌ക്കുന്ന കാഴ്‌ചകള്‍

Last Updated : Sep 11, 2024, 10:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.