ETV Bharat / state

കണ്ണീരോർമയായി ജെൻസൺ: സംസ്‌കാരം ഇന്ന് വൈകിട്ട് - Jenson Funeral Today - JENSON FUNERAL TODAY

ജെൻസന്‍റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം അമ്പലവയൽ ആണ്ടൂരിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. ഇന്നലെ (സെപ്‌റ്റംബർ 11) രാത്രിയിലാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൻ മരിച്ചത്.

KALPETTA ACCIDENT JENSON  WAYANAD LANDSLIDE VICTIM SRUTHI  SRUTHI FIANCE JENSON DIED  ജെൻസന്‍റെ സംസ്‌കാരം ഇന്ന്
Jenson, Sruthi (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 12, 2024, 8:20 AM IST

Updated : Sep 12, 2024, 8:35 AM IST

വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്‍റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിയോടെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. സെപ്‌റ്റംബർ 10 ന് നടന്ന അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ഇന്നലെ (സെപ്‌റ്റംബർ 11) രാത്രി 8.57 നാണ് മരിച്ചത്. ഉരുൾപൊട്ടലിൽ അച്‌ഛനും അമ്മയും സഹോദരിയുമടക്കം ഒമ്പത് ഉറ്റബന്ധുക്കളെ നഷ്‌ടപ്പെട്ട ശ്രുതിയുടെ ഏക ആശ്വാസമായിരുന്നു ജെൻസൺ. ശ്രുതിക്ക് അടച്ചുറപ്പുള്ള ഒരു വീട് പണിത് നൽകണം എന്നതാണ് തന്‍റെ ആഗ്രഹമെന്ന് പറഞ്ഞ് ശ്രുതിക്കൊപ്പം നിന്ന വ്യക്തിയാണ് ജെൻസൺ. ആ ആഗ്രഹം പൂർത്തിയാക്കാതെയാണ് ജെൻസന്‍റെ മരണം.

ശ്രുതിയുടെ ബന്ധുക്കൾ മരിച്ച് 41 ദിവസത്തിന് ശേഷം വിവാഹം നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടക്കാനിരുന്നതായിരുന്നു കുടുംബം. ഇതിനിടെ ബന്ധുക്കൾക്കൊപ്പം കോഴിക്കോട് കൊടുവള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകുന്ന വഴിയാണ് മരണം അപകടത്തിന്‍റെ രൂപത്തിലെത്തിയത്.

ഡ്രൈവിങ് സീറ്റിലായിരുന്ന ജെൻസന് തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്തസ്രാവം അനിയന്ത്രിതമായ നിലയിലായിരുന്നു. കൂടാതെ തലയോട്ടിക്കകത്തും പുറത്തും രക്തസ്രാവമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച യുവാവിനെ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയ ശേഷം വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ എല്ലാവരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഇന്നലെ രാത്രി ജെൻസൺ മരണത്തിന് കീഴടങ്ങി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇൻക്വിസ്‌റ്റ് നടപടികൾ പൂർത്തിയാക്കി ഇന്ന് രാവിലെ ജെൻസന്‍റെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കും. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് പോസ്‌റ്റ്‌മോർട്ടം നടത്തുക. ശേഷം അമ്പലവയൽ ആണ്ടൂരിൽ ജെൻസന്‍റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും‌. ഇന്ന് വൈകിട്ട് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.

കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഉണ്ടായ അപകടത്തിലാണ് ജെന്‍സനും ശ്രുതിയുമടക്കം 9 പേര്‍ക്ക് പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ബസില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ പുറത്തെടുത്തത്.

പത്ത് വർഷത്തെ പ്രണയമായിരുന്നു ഇരുവരുടേയും. ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. സെപ്‌റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. വിവാഹത്തിനായി ദിവസങ്ങളെണ്ണി കാത്തിരുന്ന നിമിഷത്തിലാണ് ഉരുൾപൊട്ടലും പിന്നീട് ഈ വാഹനാപകടവും ശ്രുതിയുടെ ജീവിതത്തിൽ വില്ലനായി മാറിയത്. കേരളത്തിനാകെ തീരാനോവായി മാറിയിരിക്കുകയാണ് ജെൻസന്‍റെ മരണം.

Also Read: പ്രാര്‍ഥനകള്‍ വിഫലം; ശ്രുതിയെ തനിച്ചാക്കി ജെന്‍സണ്‍ മടങ്ങി

Last Updated : Sep 12, 2024, 8:35 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.