ETV Bharat / state

കാണാമറയത്തുള്ളവരെ തേടി...; ദുരന്തഭൂമിയില്‍ തെരച്ചില്‍ അഞ്ചാം നാള്‍ - Wayanad Landslide Rescue Operation

RESCUE OPERATION DAY 5  WAYANAD LANDSLIDE LIVE UPDATES  WAYANAD LIVE NEWS
WAYANAD LANDSLIDE RESCUE OPERATION (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 3, 2024, 7:20 AM IST

Updated : Aug 3, 2024, 4:43 PM IST

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും തെരച്ചില്‍ അഞ്ചാം നാളിലേക്ക് കടന്നിരിക്കുകയാണ്. മേഖലയില്‍ ഇതുവരെ 340 മരണമാണ് സ്ഥിരീകരിച്ചത്. ഇരുന്നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുണ്ടക്കൈയില്‍ റാഡര്‍ പരിശോധന നടത്തിയെങ്കിലും ജീവന്‍റെ തുടിപ്പുകള്‍ ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. പുഞ്ചിരിമട്ടവും മുണ്ടക്കൈയും കേന്ദ്രീകരിച്ചാകും ഇന്നും കൂടുതല്‍ പരിശോധന.

LIVE FEED

4:41 PM, 3 Aug 2024 (IST)

  • മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം

വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നല്‍കുന്നതിന് നാലു കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നാണ് ജില്ല കലക്‌ടർക്ക് നാല് കോടി രൂപ അനുവദിച്ചത്. ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്.

11:10 AM, 3 Aug 2024 (IST)

  • പുനരധിവാസത്തിന് വയനാട്ടില്‍ ടൗണ്‍ഷിപ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാട് പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തം മൂലം മുടങ്ങിയ വിദ്യാര്‍ഥികളുടെ പഠനം പുനരാരംഭിക്കാനുള്ള നടപടികളും വേഗത്തില്‍ നടത്തുമെന്നും അദ്ദേഹം. 93 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്. 10042 പേര്‍ ക്യാമ്പില്‍ കഴിയുന്നു. ദുരന്ത മേഖലയിലും ചാലിയാറിലും ദൗത്യ സംഘം തെരച്ചില്‍ തുടരുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍. Read More

9:16 AM, 3 Aug 2024 (IST)

  • ദുരന്തഭൂമിയില്‍ മോഹൻലാല്‍

മോഹൻലാല്‍ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നു.

8:04 AM, 3 Aug 2024 (IST)

  • 90 ക്യാമ്പുകളില്‍ 9000-ല്‍ അധികം പേര്‍

ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം അനുദിനം വർധിക്കുകയാണ് വയനാട്ടിൽ. ഒരു ദുരന്തം കൂടി തങ്ങാനുള്ള ശേഷിയില്ലാത്തതു കൊണ്ടാണ് ഈ മുൻകരുതൽ. വയനാട് ജില്ലയിൽ 90 ദുരിതാശ്വാസ ക്യാമ്പുകളിലായി 9000-ത്തിലേറെ പേരാണ് കഴിയുന്നത്.... Read More

8:02 AM, 3 Aug 2024 (IST)

  • മോഹൻലാല്‍ ഇന്ന് വയനാട്ടില്‍

ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ നടൻ മോഹൻലാല്‍ ഇന്ന് വയനാട് സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ കാണും.

8:00 AM, 3 Aug 2024 (IST)

  • തിരിച്ചറിഞ്ഞത് 146 മൃതദേഹങ്ങള്‍

ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞത് 146 പേരുടെ മൃതദേഹങ്ങള്‍ മാത്രം. തിരിച്ചറിയാത്ത മൃതദേഹങ്ങളില്‍ 76 എണ്ണം ഇന്ന് പൊതുശ്‌മശാനങ്ങളില്‍ സംസ്‌കരിക്കും.

7:57 AM, 3 Aug 2024 (IST)

  • രാത്രിയിലെ ദൗത്യം വിഫലം

റഡാര്‍ സിഗ്നല്‍ ലഭിച്ച മേഖലയില്‍ ഇന്നലെ രാത്രി നടത്തിയ തെരച്ചില്‍ വിഫലം. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ മണ്ണിനടിയില്‍ ജീവൻ ഇല്ലെന്ന് സ്ഥിരീകരണം. Read More...

7:55 AM, 3 Aug 2024 (IST)

  • സംസ്ഥാനത്ത് മഴ ജാഗ്രത

സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തീരദേശത്തുള്ളവരും ജാഗ്രത പാലിക്കാൻ നിര്‍ദേശം.

7:16 AM, 3 Aug 2024 (IST)

  • കണ്ടെത്താനുള്ളത് ഇരുന്നൂറിലധികം പേരെ

വയനാട് ഉരുള്‍പൊട്ടലില്‍ ഇനി കണ്ടെത്താനുള്ളത് 206 പേരെ.

7:15 AM, 3 Aug 2024 (IST)

  • മരണം 340

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 340 ആയി.

Last Updated : Aug 3, 2024, 4:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.