ETV Bharat / state

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു; രക്ഷാപ്രവർത്തനം വിലയിരുത്തി - CM MEETING ON WAYANAD LANDSLIDE - CM MEETING ON WAYANAD LANDSLIDE

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തി.

WAYANAD LANDSLIDE RESCUE OPERATION  വയനാട് ദുരന്തം  പിണറായി വിജയൻ  വയനാട് ഉരുൾപൊട്ടൽ
CM Pinarayi vIjayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 2:38 PM IST

തിരുവനന്തപുരം : വയനാട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കേന്ദ്ര സർക്കാരിൻ്റെ കീഴിലെ ഏജൻസികളുമായുള്ള ഏകോപനം, ദുരന്ത മുഖത്തെ സേന വിഭാഗങ്ങളുടെ വിന്യാസം, ആരോഗ്യ- സുരക്ഷ മുൻകരുതലുകൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവ മുഖ്യമന്ത്രി വിലയിരുത്തി. സംസ്ഥാനതലത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദുരന്തനിവാരണ അതോറിറ്റി ഓഫിസിലെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്.

ചീഫ് സെക്രട്ടറി ഡോ. വി വേണു, ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡേ, റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, എഡിജിപി ഇൻ്റലിജൻസ് മനോജ് എബ്രഹാം, പൊതുമരാമത്ത് സെക്രട്ടറി കെ ബിജു, ചീഫ് ഫോറസ്റ്റ് പ്രിൻസിപ്പൽ കൺസർവേറ്റർ പുകഴേന്തി, മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ഡോ. എസ് കാർത്തികേയൻ, സിവിൽ സപ്ലൈസ് എംഡി സജിത്ത് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ , ജിഎസ്‌ടി കമ്മിഷണർ അജിത്ത് പാട്ടീൽ, വാട്ടർ അതോറിറ്റി എംഡി ബിനു ഫ്രാൻസിസ്, ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

Also Read: വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാദൗത്യം ഊര്‍ജിതമാക്കി സൈന്യം, നിരവധി പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.