ETV Bharat / state

വയനാട് ഉരുൾപൊട്ടൽ: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു - PM Announced Financial Support - PM ANNOUNCED FINANCIAL SUPPORT

കേന്ദ്രത്തിൻ്റെ എല്ലാ സഹായവുമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉരുൾപൊട്ടലിൽ പരിക്കേറ്റവർക്കായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

MASSIVE LANDSLIDE IN WAYANAD  വയനാട് ഉരുൾപൊട്ടൽ  ധനസഹായം പ്രഖ്യാപിച്ച് മോദി  PM NARENDRA MODI
WAYANAD LANDSLIDE, PM ANNOUNCED FINANCIAL SUPPORT (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 12:34 PM IST

ന്യൂഡൽഹി: വയനാട്ടിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാടിന്‍റെ ചില ഭാഗങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ട എല്ലാവര്‍ക്കുമൊപ്പമാണ് എന്‍റെ ചിന്തകള്‍. പരിക്കേറ്റവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുരിത ബാധിതരെ സഹായിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിക്കുകയും അവിടെ നിലവിലുള്ള സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പുനല്‍കുകയും ചെയ്‌തുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാത്രമല്ല മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ദുരിതാശ്വാസനിധിയിൽ നിന്ന് നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Also Read: വയനാട് ഉരുൾപൊട്ടൽ; ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി മൃതദേഹങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.