ETV Bharat / state

'കേരളത്തെ കാത്തിരിക്കുന്നത് വലിയ പ്രകൃതി ദുരന്തം, അതിന് നാലോ അഞ്ചോ വർഷം മതി'; വീണ്ടും ചർച്ചയായി ഗാഡ്‌ഗിൽ റിപ്പോർട്ട് - Madhav Gadgil Predictions - MADHAV GADGIL PREDICTIONS

വയനാടിന് ദുരന്തത്തിന് പിന്നാലെ ചർച്ചയായി ഗാഡ്‌ഗിൽ റിപ്പോർട്ട്. ഗാഡ്‌ഗിലിനെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി രംഗത്തെത്തിയത് നിരവധി പേർ. അതേസമയം 13 വർഷം പഴക്കമുള്ള ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത് ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണെന്ന് മാധവ് ഗാഡ്‌ഗിൽ പറഞ്ഞു.

MASSIVE LANDSLIDE IN WAYANAD  MADHAV GADGIL REPORT  WAYANAD DISASTER  ENVIRONMENT IMPACT KERALA
MADHAV GADGIL PREDICTIONS (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 31, 2024, 3:27 PM IST

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഉരുൾപൊട്ടൽ. മനുഷ്യന്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ തോരാക്കണ്ണീരാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഒറ്റ രാത്രികൊണ്ട് ഇല്ലാതായത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമായത്.

കലിതുള്ളിയെത്തിയ മഴവെള്ളപ്പാച്ചിലിൽ നഷ്‌ടമായത് 100 കണക്കിന് ജീവനുകളാണ്. വയനാടിന്‍റെ അവസ്ഥയോർത്ത് കേരളം വിറങ്ങലിച്ച് നിൽക്കുമ്പോഴും വീണ്ടും ഉയർന്നുവരുന്ന പേരാണ് മാധവ് ഗാഡ്‌ഗിലിന്‍റേത്. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടും അതിൽ അദ്ദേഹം പറഞ്ഞിരിക്കുന്ന വസ്‌തുതകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗാഡ്‌ഗിലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

'പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസിലാകും’– 2013ൽ മാധവ് ഗാഡ്‌ഗിൽ പങ്കുവച്ച ഈ ആശങ്കയാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അന്ന് അദ്ദേഹത്തിന് പരിഹാസമാണ് നേരിടേണ്ടി വന്നത്. എന്നാൽ കാലം തെളിയിച്ചു, ഗാഡ്‌ഗിൽ പറഞ്ഞതാണ് ശരിയെന്ന്.

അതേസമയം അദ്ദേഹത്തിന്‍റെ റിപ്പോർട്ടിനെതിരെ ഒരുപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഗാഡ്‌ഗലിന്‍റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യം കൊണ്ടല്ല വയനാട്ടിൽ അങ്ങനൊരു മഹാദുരന്തം സംഭവിച്ചതെന്നും അദ്ദേഹത്തിന്‍റെ വാദം തെറ്റാണെന്നും ചിലർ വാദിക്കുന്നു. ആഗോളതാപനവും അതുമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവുമാണ് ഇതിനുപിന്നിലെന്നാണ് അവർ പറയുന്നത്.

'അമിത താപം അറബിക്കടലില്‍ ഉള്‍പ്പെടെ കടല്‍ ബാഷ്‌പീകരണ തോത് കൂട്ടി. ഇത് വന്‍തോതില്‍ മേഘങ്ങള്‍ രൂപപെടാന്‍ ഇടയാക്കിയിട്ടുണ്ടാകുമെന്നും കാറ്റ് യോജിച്ച് വന്നതോടെ അതി തീവ്രമഴയായി പെയ്‌തുവെന്നുമുള്ള അനുമാനത്തിലാണ് കാലാവസ്ഥ നിരീക്ഷകര്‍. കാറ്റിന്‍റെ ദിശ കേരളത്തിന് ലംബമായി വരികയും കാറ്റ് തുടരെ കൊണ്ടുവന്ന മേഘങ്ങളെ പശ്ചിമഘട്ടം തടഞ്ഞു നിര്‍ത്തി അതിന്‍റെ താഴ്‌വാരങ്ങളില്‍ കനത്തു പെയ്യുകയുമായിരുന്നു. ചില മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടാക്കിയതും ഇത്തരം അതിതീവ്ര മഴയാണെന്നാണ് കരുതുന്നത്. പശ്ചിമഘട്ടത്തിന് മുകളിൽ മഴമേഘ കൂമ്പാരങ്ങൾ സൃഷ്‌ടിക്കപ്പെടുന്നു, അത് ചില ഏരിയകൾ കേന്ദ്രീകരിച്ച് അതിതീവ്ര മഴയായി പെയ്യുന്നു. ആ വെള്ളം ഭൂമിക്ക് ഉൾക്കൊള്ളാവുന്നതിലും അധികമായിരിക്കും. ഭൂമി അത് പുറന്തള്ളുന്നു, അതാണ് വയനാട്ടിലും സംഭവിച്ചതെ'ന്നാണ് അവരുടെ വാദം.

വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ ദുഃഖമുണ്ടെന്ന് അറിയിച്ച് മാധവ് ഗാഡ്‌ഗിലും രംഗത്ത് വന്നിരുന്നു. കേരളത്തിലെ അനിയന്ത്രിത നിർമാണങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന 13 വർഷം പഴക്കമുള്ള ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത് ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ 2011ൽ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ദുരന്തം നടന്ന മേപ്പാടിയിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്കെതിരെയും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി, നൂൽപ്പുഴ എന്നീ മേഖലകൾ റിപ്പോർട്ടിലെ പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടും. എന്നാൽ അന്നത്തെ സർക്കാർ അത് തള്ളുകയും മറ്റൊരു റിപ്പോർട്ട് തയ്യാറാക്കാൻ കസ്‌തൂരിരംഗന്‍റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഗാഡ്‌ഗിൽ റിപ്പോർട്ടിൽ പറയുന്ന പരിസ്ഥിതി ലോല മേഖലകളില്‍ നിരോധിക്കേണ്ട പ്രവർത്തനങ്ങൾ:

  • പശ്ചിമഘട്ടത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ പാടില്ല.
  • മൂന്നു വർഷം കൊണ്ട് കേരളത്തിലെ പ്ലാസ്‌റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കണം.
  • പുതിയ പ്രത്യേക സാമ്പത്തിക മേഖലകളും ഹില്‍ സ്‌റ്റേഷനുകളും അനുവദിക്കരുത്.
  • പൊതു ഉടമസ്ഥതയിലുള്ള ഭൂമി സ്വകാര്യമാക്കരുത്.
  • പുതിയ കയ്യേറ്റങ്ങള്‍ അനുവദിക്കരുത്.
  • വനഭൂമി വനേതര ആവശ്യങ്ങള്‍ക്കും കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വകമാറ്റരുത്.
  • പരിസ്ഥിതി സൗഹാർദമായ കെട്ടിടനിര്‍മാണ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ടാക്കണം. അതുപോലെ പ്രാദേശിക ജൈവ വിഭവങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കണം.
  • നിയമവിരുദ്ധ ഖനനം എത്രയും പെട്ടെന്ന് നിര്‍ത്തണം.
  • ശാസ്‌ത്രീയ സംവിധാനങ്ങളുടെ സഹായത്തോടെ, ജനകീയ പങ്കാളിത്തത്തില്‍ ജലത്തിന്‍റെ ഗുണവും പുഴയുടെ ഒഴുക്കും മെച്ചപ്പെടുത്തണം.
  • രാസകീടനാശിനികളുടെയും കളനാശിനികളുടെയും ഉപയോഗം ക്രമേണ ഒഴിവാക്കണം, അതുപോലെ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. ജൈവ കൃഷിയിലേക്കു മാറുന്ന ഘട്ടത്തില്‍ കര്‍ഷകര്‍ക്കു സാമ്പത്തിക, സാങ്കേതിക സഹായം നൽകണം.
  • രണ്ടു കന്നുകാലിയെങ്കിലും ഉള്ള കുടുംബത്തിനു ബയോഗ്യാസ് പ്ലാന്‍റ് നിര്‍മിക്കാന്‍ ആവശ്യമായ സഹായം നല്‍കണം. തീവ്ര, അതിതീവ്ര മലിനീകരണമുള്ള വ്യവസായങ്ങള്‍ ഉപേക്ഷിക്കണം.
  • സൗരോര്‍ജ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
  • വികേന്ദ്രീകൃത ഊര്‍ജാവശ്യങ്ങള്‍ക്കു ജൈവ മാലിന്യ/സോളര്‍ ഉറവിടങ്ങള്‍ ഉപയോഗിക്കണം.
  • സ്വാഭാവിക കാലാവധി അതിക്രമിച്ച താപനിലയങ്ങളും ഡാമുകളും ഘട്ടംഘട്ടമായി ഡീകമ്മിഷന്‍ ചെയ്യണം.
  • സ്‌ഫോടക വസ്‌തുക്കള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിക്കണം.
  • വനാവകാശ നിയമത്തിനു കീഴില്‍ ചെറുകിട, പാരമ്പര്യ ഭൂവുടമകളുടെ അവകാശം അംഗീകരിക്കണം.
  • പുതുതായി ഖനനത്തിന് അനുമതി നല്‍കരുത്.

2018 ൽ കേരളം മഴയിൽ മുങ്ങി വൻ നാശനഷ്‌ടങ്ങൾ സംഭവിച്ചപ്പോഴും ഗാഡ്‌ഗിൽ രംഗത്ത് വന്നിരുന്നു. മനുഷ്യനിർമിതമായ ദുരന്തമാണ് സംസ്ഥാനത്ത് ഉണ്ടായത് എന്ന് അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

Also Read: വിങ്ങിപ്പൊട്ടി വയനാട്; മേപ്പാടി ശ്‌മശാനത്തില്‍ എരിഞ്ഞടങ്ങുന്നത് നിരവധി സ്വപ്‌നങ്ങള്‍, ഹൃദയഭേദകം ഈ കാഴ്‌ച

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.