ETV Bharat / state

" വാ ചായ കുടിക്കാം"..; മനസ് മരവിച്ച് നിൽക്കുമ്പോഴും സ്നേഹം വിളമ്പുന്ന വയനാട്ടുകാർ - WAYANAD LANDSLIDE NEWS - WAYANAD LANDSLIDE NEWS

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്നദ്ധ പ്രവർത്തകർക്കും പൊലീസുകാര്‍ക്കും വിവിധ സേന വിഭാഗങ്ങൾക്കും ചായ നൽകി പ്രദേശവാസി. രാവിലത്തെ തണുപ്പിലും മഴയിലും പ്രദേശവാസികളുടെ പ്രവർത്തനം നിരവധിപ്പേർക്ക് ആശ്വാസം.

വയനാട് ദുരന്തം  LANDSLIDE IN WAYANAD  വയനാട് ഉരുള്‍പൊട്ടല്‍  വയനാട് ചൂരൽമല
Local Residents Served Tea To Volunteers, Policemen And Various Forces In Wayanad (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 4, 2024, 9:03 PM IST

ന്നദ്ധ പ്രവർത്തകർക്കും പൊലീസുകാരും വിവിധ സേന വിഭാഗങ്ങൾക്കും ചായ നൽകി പ്രദേശവാസി (ETV Bharat)

വയനാട് : വാ ചായ കുടിക്കാം.. മനസ് മരവിച്ച് നിൽക്കുമ്പോഴും സ്നേഹം വിളമ്പുന്നവരാണ് വയനാട്ടുകാർ. അതിൽ ഒരാളാണ് ചൂരൽ മല സ്വദേശി ഷമീർ. മേപ്പാടിയിൽ നിന്നും 13 കിലോമീറ്റർ ദൂരമുണ്ട് ദുരന്തപ്രദേശമായ ചൂരൽ മലയിലേക്ക്. രാവിലെ നല്ല തണുപ്പും മഴയും. മേപ്പാടി ടൗൺ കഴിഞ്ഞാൽ രാവിലെ ചായക്കടകൾ കുറവാണ്.

ഇവിടെയാണ് വയനാട്ടുകാർ സ്നേഹം വിളമ്പുന്നത്. വീടിനു മുന്നിൽ ചായയുമായി അവർ കാത്തു നിൽക്കും. നടന്ന് പോകുന്നവരോട് ചായ കുടിക്കാം എന്നു പറഞ്ഞു സ്വീകരിക്കും. റവന്യൂ വകുപ്പിന്‍റെ ഭക്ഷണ വിതരണ കേന്ദ്രത്തിനു പുറമെയാണ് തങ്ങളുടെ സ്നേഹവും നൽകുന്നത്. നമ്മുടെ നാട്ടുകാരൊക്കെ ഇങ്ങനെയാണെന്നാണ് ചായ നൽകികൊണ്ട് ചൂരൽ മല സ്വദേശി ഷമീർ പറയുന്നത്.

ദുരന്തത്തിന് ഷമീറും സാക്ഷിയായിട്ടുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നിരവധിപേരെ നഷ്‌ടപ്പെട്ടു. എന്നാൽ മനസ് മരിവിക്കുമ്പോഴും തന്നാൽ കഴിയുന്ന സഹായം നൽകുന്നു. അതിൽ സന്തോഷം ഉണ്ടെന്നും ഷമീർ പറയുന്നു. ഷമീർ മാത്രമല്ല ഇങ്ങനെ നിരവധി സ്നേഹം വിളമ്പുന്നവരെ ഇവിടെ കാണാം.

പള്ളികളിലും അമ്പലങ്ങളിലും എല്ലാം ഇതുപോലെ ഭക്ഷണം ഒരുക്കിയിട്ടുണ്ട്. ഇവിടെ വരുന്നവർ ആരും വിശന്നു വലയരുതെന്നു വയനാട്ടുകാർക്ക് നിർബന്ധമുണ്ട്. സന്നദ്ധ പ്രവർത്തകർക്കും പൊലീസുകാരും വിവിധ സേന വിഭാഗവും അടക്കം നിരവധിപ്പേർക്ക് ഇത് ഒരു ആശ്വാസമാണ്.

Also Read : വയനാട് രക്ഷാദൗത്യം: ഐബോഡ് പരിശോധന പുരോഗമിക്കുന്നു; എന്താണ് ഐബോഡ് ? - I BOARD DRONE SEARCH IN WAYANAD

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.