വയനാട്: വയനാട്ടിലെ ദുരന്ത ഭൂമിയിൽ ഐബോഡ് ഉപയോഗിച്ചുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിനടിയിലെ ശരീര അവശിഷ്‌ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഡ്രോൺ പരിശോധനയാണിത്. ഷിരൂരിൽ ഐബോഡ് പരിശോധനയ്‌ക്ക് നേതൃത്വം കൊടുത്ത റിട്ട. മേജർ ഇന്ദ്രപാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ചൂരൽമലയിലും പരിശോധന നടത്തുന്നത്.
അത്യാധുനിക ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ സംവിധാനമാണ് 'ഐബോഡ്'. ഡ്രോണിലെ ഉയർന്ന റെസല്യൂഷൻ ക്യാമറകൾക്ക് എത്ര ആഴമുള്ള സ്ഥലങ്ങളിലെ വസ്‌തുവിനെയും കണ്ടെത്താൻ കഴിയും. കണ്ടെത്തുന്ന വസ്‌തുവിന്‍റെ വലിപ്പവും ഗതിയും തുടങ്ങി നിരവധി കാര്യങ്ങള്‍ തിരിച്ചറിയാന്‍ ഐബോഡുകള്‍ക്ക് സാധിക്കും.
അതിനാൽ തന്നെ വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ നിർണായകമായ ഒന്നാണ് ഐബോഡ്. 16 അടി താഴ്‌ചയിൽ വരെയുള്ള സിഗ്‌നലുകൾ ഐബോഡിൽ നിന്നും ലഭിക്കും. വെള്ളത്തിനടിയിലും ഇവയുടെ സ്‌കാനറുകള്‍ പ്രവര്‍ത്തിക്കും. ചാലിയാർ പുഴയിലും വനമേഖലയിലും വ്യാപക തെരച്ചിൽ നടത്തുമെന്ന് സൈന്യം അറിയിച്ചിരുന്നു.
Also Read: ലക്ഷ്യം രക്ഷാദൗത്യം; ഫയര്‍ഫോഴ്‌സിന്‍റെ മൂന്നാം ദൗത്യസംഘം വയനാട്ടിലേക്ക്