വയനാട് : ചൂരൽമലയിലെ ചെളി നിറഞ്ഞ അങ്ങാടിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു നായ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ആരെയൊക്കെയോ തെരഞ്ഞാണ് ആ നായ്‌ക്കുട്ടിയുടെ നടത്തം. മുഴുവൻ സമയവും ചൂരൽമലയിലെ ചെളിയിലൂടെ മണപ്പിച്ചു നടക്കുകയായിരുന്നു.
ഹെലികോപ്‌ടറിന്‍റെയൊക്കെ ശബ്‌ദം കേട്ട് ഭയന്ന് ഓരിയിടുന്ന നായയെ സൈനികർ ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കാൻ എത്തും. എന്നാൽ കഴിഞ്ഞ ദിവസം നായയെ തേടി അതിന്‍റെ ഉടമ ക്യാമ്പിൽ നിന്ന് തിരിച്ച് ചൂരൽമലയിൽ എത്തി. തന്‍റെ ഉടമയെ കണ്ടപ്പോഴുള്ള നായയുടെ സന്തോഷപ്രകടനം അത് കണ്ട് നിന്നവരെയും കണ്ണീരണിയിച്ചു.
വാലാട്ടി അതിന്‍റെ സ്നേഹം പ്രകടിപ്പിച്ചു. ഇവിടെ ഈ നായ മാത്രമല്ല ഇങ്ങനെ നിരവധി നായകൾ വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലും മുണ്ടക്കൈയിലും ഉടമസ്ഥനെ തേടി അലയുന്നുണ്ട്.
Also Read: "വാ ചായ കുടിക്കാം"..; മനസ് മരവിച്ച് നിൽക്കുമ്പോഴും സ്നേഹം വിളമ്പുന്ന വയനാട്ടുകാർ