കോഴിക്കോട്: വയനാട് മേപ്പാടി ഉരുൾപൊട്ടലിന്‍റെ ആഘാതം താങ്ങാനാവുന്നതിലും എത്രയോ പതിൻമടങ്ങാണ്. നിലവിൽ മരണ സംഖ്യ 50 കടന്നു. ഇതു ഇനിയും ഉയരുമെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. വലിയ ദുരന്തമുണ്ടായ മുണ്ടക്കൈ ഭാഗത്തേക്ക് രക്ഷാ പ്രവർത്തകർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
ഒറ്റപ്പെട്ട ഈ പ്രദേശത്തേക്ക് ദേശീയ ദുരന്ത നിവാരണ സംഘം കടക്കാനുള്ള ശ്രമത്തിലാണ്. അവിടെയും നൂറിലേറെ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. വെള്ളമല ഭാഗത്ത് നിന്നാണ് നിലവിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മഴ രക്ഷാപ്രവർത്തനത്തിന് വലിയ തടസമാവുകയാണ്. വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് വലിയ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ALSO READ: വയനാട് ഉരുൾപൊട്ടൽ; ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തി മൃതദേഹങ്ങൾ